
തീയേറ്ററുകളിലെ സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍
തിരുവനന്തപുരം: തീയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍. കൊറോണയെ തുടര്‍ന്ന് അടച്ചിട്ട തീയേറ്ററുകള്‍ തുറന്നപ്പോള്‍ ഏര്‍പ്പെടുത്തിയ പ്രദര്‍ശന സമയ നിയന്ത്രണം നീക്കാന്‍ കൊറോണ കോര്‍ കമ്മിറ്റി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. പകല്‍ 12 മണി മുതല്‍ രാത്രി 12 വരെയായിരിക്കും സിനിമാ പ്രദര്‍ശനത്തിന് അനുമതി നല്‍കുക. നിലവില്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനം. കഴിഞ്ഞ മാസങ്ങളില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്ക് സെക്കന്‍ഡ് ഷോ ഇല്ലാതിരുന്നതിനാല്‍ കാര്യമായ വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ…