
കയ്യിലെ ആ ടാറ്റൂ സൂക്ഷിക്കുന്നത് സാമന്തയ്‌ക്ക് വേണ്ടി? കാരണം വെളിപ്പെടുത്തി നാഗചൈതന്യ
ആരാധകരുടെ ഒരു കാലത്തെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളായിരുന്നു സമാന്തയും നാഗചൈതന്യയും. ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത സിനിമാ ലോകത്ത് വളരെ ഞെട്ടലുണ്ടാക്കിയതായിരുന്നു. അതുപോലെ തന്നെ ആളുകൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തതായിരുന്നു നാഗചൈതന്യ വീണ്ടും വിവാഹിതനാവുന്നു എന്നത്. അതുകൊണ്ട് തന്നെ നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹവാർത്ത പുറത്തുവന്നതോടെ, താരങ്ങൾക്ക് വലിയ സൈബർ ആക്രമണങ്ങളാണ് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ, നടി സാമന്തയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും ആ ഓര്‍മകള്‍ അത്ര പെട്ടെന്ന് മായ്ക്കാനാകില്ലെന്ന് വെളിപ്പെടുത്തുകയാണ് നടന്‍ നാഗചൈതന്യ. നടി ശോഭിതയെ നാഗചൈതന്യ വിവാഹം കഴിച്ച് ദിവസങ്ങള്‍…