
കാപ്പൻ സംഘത്തിന് പാലാമാത്രം; ഘടകകക്ഷിയാക്കി അധിക സീറ്റ് നൽകാനാകില്ലെന്ന് കോൺഗ്രസ്
തിരുവനന്തപുരം: എൻ.സി.പി. വിട്ടുവന്ന മാണി സി. കാപ്പന്റെ വിഭാഗത്തെ ഘടകകക്ഷിയായി യു.ഡി.എഫിൽ ഉൾപ്പെടുത്താനാകില്ലെന്ന നിലപാടിലേക്ക് കോൺഗ്രസ്. എൻ.സി.പി. കേരള’ എന്ന നിലയിൽ പുതിയ പാർട്ടി രൂപവത്കരിക്കുന്നതിനുള്ള ശ്രമം കാപ്പൻ നടത്തുന്നതിനിടെയാണ് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിലപാട് വ്യക്തമാക്കിയത്. മുല്ലപ്പള്ളി പറഞ്ഞതിനെ ശെരി വെച്ചു ഡൽഹിയിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതികരിച്ചു. കാപ്പൻ വിഭാഗം വന്നത് മധ്യതിരുവിതാംകൂറിൽ ഗുണം ചെയ്യുമെങ്കിലും കൂടുതൽ സീറ്റു നൽകാൻ പരിമിതികളുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു. പാർട്ടിയെന്ന നിലയിൽ എൻ.സി.പി. ഇടതുമുന്നണി…