
ബോളിവുഡിനെയും ഞെട്ടിച്ച് മാർക്കോയുടെ കുതിപ്പ്; 13-ാം ദിനത്തിലും ‘വയലൻസ്’ തരംഗം, ആകെ എത്ര നേടി?
ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ഹനീഫ് അദേനി ഒരുക്കിയ ‘മാർക്കോ’ തരംഗം സൃഷ്ടിക്കുകയാണ്. 2024 ഡിസംബർ 20-ന് തീയ്യറ്ററുകളിൽ എത്തിയ ചിത്രം കേരളത്തിൽ മാത്രമല്ല ബോളിവുഡിലും ചര്‍ച്ചയാകുകയാണ്. ഹിന്ദിയിലും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് ബോക്സ്ഓഫീസ് ട്രാക്കിങ് വെബ്സൈറ്റായ സാക്നില്‍ക്ക്. വയലൻസ് പ്രമേയമാക്കി ഒരുക്കിയ മാർക്കോ ഇതിനകം 71 കോടി രൂപയിലധികം കളക്ഷൻ സ്വന്തമാക്കി കഴിഞ്ഞു എന്നാണ് സാക്നിൽക് പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം തീയറ്ററുകളിൽ…