
മണപ്പുറം ഫിനാന്‍സും കൊച്ചി കലാഭവന്‍ കലാകാരന്മാരും ഒന്നിക്കുന്ന കലാജീവ കാരുണ്യ യാത്രക്ക് നാളെ തുടക്കം
പ്രളയ കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനതയ്കായി മണപ്പുറം ഫിനാന്‍സും കൊച്ചി കലാഭവന്‍ കലാകാരډാരും സംയോജിച്ച് സംഘടിപ്പിക്കുന്ന കലാജീവ കാരുണ്യ യാത്ര ‘മണപ്പുറം ഫിനാന്‍സ് ഹൃദയപൂര്‍വ്വം ജന്മനാടിനായ്’ നാളെ തുടക്കം കുറിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുനരധിവാസത്തിനാവശ്യമായ തുക സമാഹരിക്കുന്നതിന് ബോധവത്കരണം നടത്തുക, പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുവാനുള്ള അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടായാണ് പരുപാടി സംഘടിപ്പിക്കുന്നതെന്ന് കൊച്ചിയില്‍ നടന്ന പത്ര സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. 30 ദിവസം നീളുന്ന കാരുണ്യ യാത്ര കാലടി ആദിശങ്കര കോളേജില്‍ നാളെ രാവിലെ 10 മണിക്ക് ആരംഭിക്കും. കലാഭവന്‍ കലാകാരډാര്‍…