
കോഴിക്കോട് ദൂരദർശൻ – ആകാശവാണി കേന്ദ്രങ്ങൾ പ്രവർത്തനം കാര്യക്ഷമമാക്കണം ; മലബാർ ഡെവലപ്മെന്റ് കൗൺസിൽ
കോഴിക്കോട്: തദ്ദേശസ്വയംഭരണ നിയമസഭ തിരഞ്ഞെടുപ്പുകൾ ആസന്നമായ സാഹചര്യത്തിൽ മലബാറിന്റെ പ്രശ്നങ്ങളും പരിഹാരങ്ങളും കേന്ദ്രസർക്കാർ ഔദ്യോഗിക വാർത്താ സ്ഥാപനങ്ങൾ വഴി ജനങ്ങളേയും, അധികാരികളെയും ഒരുപോലെ എത്തിക്കുന്നതിന് കോഴിക്കോട് ദൂരദർശൻ കേന്ദ്രത്തിന്റെയും, ആകാശവാണി നിലയത്തിന്റെയും പ്രവർത്തനം വിപുലീകരിച്ച് കാര്യക്ഷമമാക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവലിയാർ സി. ഇ.ചാക്കുണ്ണി,സെക്രട്ടറി പി. ഐ. അജയൻ, ഖജാൻജി എം.വി.കുഞ്ഞാമു എന്നിവർ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. കോഴിക്കോട് ദൂരദർശൻ കേന്ദ്രത്തിൽ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടർ, പ്രൊഡ്യൂസർ, സാങ്കേതിക വിദഗ്ധരുടെ ഒഴിവുകളിൽ നിയമനം നടത്തി…