
കണ്ണൂരിൽ റോഡ് തടസപ്പെടുത്തി ഉപരോധ സമരം: എംവി ജയരാജൻ ഒന്നാം പ്രതി, പൊലീസ് കേസെടുത്തു
കണ്ണൂർ: നഗരത്തിൽ റോഡ് തടസ്സപ്പെടുത്തി ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധ സമരം നടത്തിയ സിപിഎം നേതാക്കൾക്കെതിരെ കേസെടുത്ത് കണ്ണൂർ ടൗൺ പൊലീസ്. ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഒന്നാം പ്രതിയാണ്. കെ വി സുമേഷ് എംഎൽഎ ഉൾപ്പെടെയുള്ളവരും കേസിൽ പ്രതിയാണ്. ഇവർക്കൊപ്പം കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഗതാഗതം തടസപ്പെടുത്തിയെന്നാണ് കേസ്. കണ്ണൂർ നഗരത്തിൽ കാർഗിൽ യോഗശാല റോഡിലെ ഹെഡ് പോസ്റ്റോഫീസ് ഉപരോധമാണ് നടുറോഡിൽ കസേരയിട്ടും പന്തൽ കെട്ടിയും സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാർ…