കണ്ണൂര്‍ സര്‍വകലാശാലയുടെ മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകള്‍ റോഡരികില്‍

കണ്ണൂര്‍ സര്‍വകലാശാലയുടെ മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകള്‍ റോഡരികില്‍

കണ്ണൂർ:സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തി. ഇന്ന് രാവിലെ മലപ്പട്ടം ചൂളിയാട്ട് നിന്നാണ് ഒരു കെട്ട് ഉത്തരക്കടലാസുകള്‍ കണ്ടെടുത്തത്. സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം വര്‍ഷ ബിരുദ കൊമേഴ്‌സ് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് ഇവിടെ നിന്ന് ലഭിച്ചത്. കഴിഞ്ഞ ഡിസംബര്‍ 23ന് നടന്ന പരീക്ഷയുടെ ഹോം വാല്യൂഷൻ നടത്തിയ ഉത്തരക്കടലാസുകളാണ് ഇവ. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച്‌ കെ എസ് യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് മാര്‍ച്ച്‌ നടത്തി.

Read More
Back To Top
error: Content is protected !!