
കാളിദാസിന് ഇനി തരിണി കൂട്ട് : നടൻ്റെ വിവാഹം നടന്നത് ഗുരുവായൂരിൽ
തൃശൂർ: താരദമ്പതിമാരായ ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. സുഹൃത്തും മോഡലുമായ തരിണി കലിങ്കരായർ ആണ് വധു. ഗുരുവായൂരിൽ രാവിലെ 7.15 നും 8 നുമിടയിലെ മുഹൂർത്തത്തിലായിരുന്നു വിവാഹം. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി മുഹമ്മദ് റിയാസ്, നടൻ ജയസൂര്യ തുടങ്ങി സിനിമാ മേഖലയിൽ നിന്നും ഒട്ടനവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. നീലഗിരി സ്വദേശിയായ തരണിയുടെയും കാളിദാസന്റെയും വിവാഹനിശ്ചയം കഴിഞ്ഞ നവംബറിൽ ചെന്നൈയിലായിരുന്നു നടന്നത്. ഇന്നലെയാണ് ഇരുവരുടെയും…