
മലപ്പുറത്ത് ഓഹരി നിക്ഷേപത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ കീഴടങ്ങി
എടവണ്ണപ്പാറ: മലപ്പുറത്ത് 20 കോടിയുമായി മുങ്ങിയ ദമ്പതികള്‍ കീഴടങ്ങി. ഓഹരി നിക്ഷേപത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ ദമ്പതികളാണ് വാഴക്കാട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. വലിയപറമ്പ് സ്വദേശി നാസര്‍, ഭാര്യ ആക്കോട് സ്വദേശി സാജിത എന്നിവരാണ് കീഴടങ്ങിയത്. ഇവരെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 2020 ആഗസ്റ്റിലാണ് നിക്ഷേപകര്‍ വാഴക്കാട് പോലീസില്‍ പരാതി നല്‍കിയത്. 2013ല്‍ എടവണ്ണപ്പാറയില്‍ സ്ഥാപിച്ച ഇന്ത്യ ഇന്‍ഫോലൈന്‍ ഷെയര്‍ മാര്‍ക്കറ്റിന്റെ പേരിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.നിക്ഷേപകരില്‍ ചിലര്‍ക്ക് ലാഭവിഹിതം…