
പാകിസ്താനെതിരെ ഓസ്ട്രേലിയക്ക് അഞ്ച് വിക്കറ്റ് ജയം ; മാത്യു വെയ്‌ഡ് കളിയിലെ താരം
ദുബായ് : ഷഹീൻ അഫ്രിഡിയെ ഹാട്രിക് സിക്സടിച്ച് മാത്യു വെയ്ഡ് പാകിസ്താന്റെ ചിറകരിഞ്ഞു. ലോകകപ്പ് ടി20 സെമിഫൈനലിൽ തകർപ്പൻ ജയത്തോടെ ഓസ്ട്രേലിയ ഫൈനലിൽ. തോൽവിയറിയാതെ മുന്നേറിയ പാകിസ്താനെ അഞ്ച് വിക്കറ്റിനാണ് ഓസ്ട്രേലിയ തകർത്തത്. ആറാം വിക്കറ്റിൽ മാത്യു വെയ്ഡും മാർകസ് സ്റ്റോയിനിസും നടത്തിയ പോരാട്ടത്തിലാണ് പാകിസ്താൻ തകർന്നടിഞ്ഞത്. പാകിസ്താൻ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ ഓസ്ട്രേലിയ അടിച്ചെടുത്തു. ഇടം കയ്യൻ ബാറ്റർ മാത്യു വെയ്ഡിന്റെ തകർപ്പനടികളാണ് ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചത്. 17 പന്തിൽ…