ചൂട് കനക്കുന്നു, സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12 മണി 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം

ചൂട് കനക്കുന്നു, സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12 മണി 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം

തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ് ലേബർ കമ്മീഷണർ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിൽ 8 മണിക്കൂർ ആക്കി ജോലി സമയം ക്രമീകരിക്കണമെന്നാണ് ലേബർ കമ്മീഷണർ നിര്‍ദേശിച്ചിരിക്കുന്നത്. ഫെബ്രുവരി 11 മുതൽ മെയ് 10 വരെയാണ് നിയന്ത്രണം. തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി. നിർമ്മാണ മേഖലയിലും റോഡ് നിർമ്മാണ ജോലിക്കാർക്കിടയിലും കർശനമായി സമയക്രമീകരണം നടപ്പാക്കാനും നിർദ്ദേശം…

Read More
പകല്‍ ചൂട് കൂടുന്നു; അതീവ ജാ​ഗ്രതാ   മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

പകല്‍ ചൂട് കൂടുന്നു; അതീവ ജാ​ഗ്രതാ മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: പകല്‍ സമയത്ത് താപനില കൂടുന്നു. ജാ​ഗ്രതാ നിര്‍ദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം എന്നിവയില്‍ ജാഗ്രത പാലിക്കണമെന്നുള്ള മുന്നറിയിപ്പാണ് അതോറിറ്റി നിര്‍ദ്ദേശിച്ചത്. പകല്‍ 11 മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം. കുട്ടികള്‍, പ്രായമായവര്‍ , ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. തൊഴില്‍ സമയം ക്രമീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Read More
Back To Top
error: Content is protected !!