
കോഴിക്കോട്ട് ഇലക്ട്രിക് ഓട്ടോക്ക് പെർമിറ്റ് കോർപറേഷൻ പരിധിയിലുള്ളവർക്ക് മാത്രം
കോഴിക്കോട്: നഗരത്തിൽ ഓടുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സി.സി പെർമിറ്റ് നൽകുബോള് കോർപറേഷൻ പരിധിക്കുള്ളിൽ താമസിക്കുന്നവർക്ക് മാത്രമായി നിജപ്പെടുത്താൻ തീരുമാനം. നേരത്തേ സി.സി പെർമിറ്റ് ലഭിച്ചവർക്ക് വീണ്ടും ഇത് നൽകേണ്ടതില്ലെന്നും തീരുമാനമായി. ഇലക്ട്രിക് ഓട്ടോ പ്രശ്നം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കലക്ടർ റോഷ്നി നാരായണന്റെ അധ്യക്ഷതയിൽ ചേർന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലെ നിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.ആർ.ടി.എ ബോർഡാണ് തീരുമാനത്തിന് അന്തിമാംഗീകാരം നൽകേണ്ടത്. 4337 സി.സി പെർമിറ്റുള്ള ഓട്ടോകൾ ഇപ്പോൾ നഗരത്തിൽ ഓടുന്നതായാണ് കണക്ക്. 4040 ഓട്ടോകൾ മാത്രമേ…