
കൊല്ലത്ത് കാണാതായ ഏഴുവയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: നെടുമണ്‍കാവ് ഇളവൂരില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആറുവയസ്സുകാരിയുടെ മൃതദേഹം സമീപത്തെ പുഴയില്‍ കണ്ടെത്തി. പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ മകള്‍ ദേവനന്ദയുടെ മൃതശരീരമാണ് കണ്ടെത്തിയത്. കുട്ടി വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വ്യാഴാഴ്ച രാവിലെ 10.15 ഓടെ കാണാതായത്. രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണനല്ലൂര്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി വരവേയാണ് ഇത്തിക്കരയാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ നൂറുമീറ്റര്‍ അകലെയാണ് പുഴസ്ഥിതിചെയ്യുന്നത്. കുട്ടി പുഴയില്‍ വീണിരിക്കാമെന്നു സംശയമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുഴയില്‍ തെരച്ചില്‍ ആരംഭിച്ചത്. മുങ്ങല്‍…