
അറബിക്കടലിലെ ചക്രവാതചുഴി കർണാടകയ്‌ക്ക് മുകളിൽ; കേരളത്തിൽ 24 വരെ മഴ
തിരുവനന്തപുരം∙ അറബിക്കടലിലെ ന്യൂനമർദം നിലവിൽ ശക്തികൂടിയ ന്യൂനമർദമായി സ്ഥിതി ചെയ്യുന്നു. ന്യൂനമർദത്തോടു അനുബന്ധിച്ചുള്ള ചക്രവാതചുഴി തെക്കൻ കർണാടകയ്‌ക്ക് മുകളിലും സമീപ പ്രദേശങ്ങളിലുമായി നിലനിൽക്കുന്നുന്നുണ്ട്. ഇതോടൊപ്പം മധ്യ കിഴക്കൻ അറബിക്കടൽ മുതൽ മഹാരാഷ്ട്ര തീരംവരെ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. ഇതുകൂടാതെ, ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശത്തുമായി ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അറബിക്കടലിലെ ന്യൂനമർദവും ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും കേരള തീരത്ത് നിലവിൽ ഭീഷണിയില്ലെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത്…