
ആറളത്തുണ്ടായത് അസാധാരണ സംഭവം, വന്യജീവികളെ നിയന്ത്രിക്കുന്നതിൽനിന്ന് ഒളിച്ചോടാനാവില്ല -എ.കെ.ശശീന്ദ്രൻ
കണ്ണൂർ: ആറളത്തുണ്ടായത് അസാധാരണ സംഭവമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. അതുകൊണ്ട് ജനങ്ങളിൽ നിന്ന് അസാധാരണ പ്രതികരണമുണ്ടാകും. ആറളത്ത് സർവകക്ഷി യോഗം വിളിച്ചു ചേർക്കുകയും കർമപരിപാടികൾ തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട് എന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു. അവിടെ നടപ്പാക്കേണ്ട കാര്യങ്ങളിൽ കാലതമസമുണ്ടായിട്ടുണ്ടെങ്കിൽ അത് മാറ്റുകയാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു. ആറളം ഫാം അർദ്ധ കാടിന്റെ അവസ്ഥയിലാണ്. അടിക്കാടുകൾ വെട്ടി വന്യജീവികളെ നിയന്ത്രിക്കാനുള്ള സാഹചര്യം ഒരുക്കും. ഇതിൽ നിന്ന് ഒളിച്ചോടാൻ ആവില്ല. അതിനനുസരിച്ചുള്ള നടപടികൾ ആണ് സ്വീകരിക്കുന്നത്. സർക്കാരിന്റെ തോട്ടങ്ങളിൽ മാത്രമല്ല…