
നികുതി കുടിശിക: ഇൻഡിഗോയുടെ ബസുകളിൽനിന്ന് 86940 രൂപ ഈടാക്കി
മലപ്പുറം : കോഴിക്കോട് വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ഇൻഡിഗോ എയർലൈൻസിന്റെ രണ്ട് ബസുകളിൽനിന്ന് റോഡ് നികുതി കുടിശികയും പിഴയുമായി 86940 രൂപ ഈടാക്കി. കഴിഞ്ഞ ദിവസം ഫറോക്ക് ചുങ്കത്തെ വർക്‌ഷോപ്പിൽനിന്നു പിടികൂടിയ ബസിന്റെ കുടിശികയും പിഴയുമായി 42150 രൂപ അടയ്ക്കാൻ നോട്ടിസ് നൽകിയിരുന്നു. തുടർന്ന് വിമാനത്താവളത്തിലെ ബസുകളുടെ രേഖകൾ പരിശോധിച്ചപ്പോഴാണ് മറ്റൊരു ബസും നികുതിയടയ്ക്കാനുണ്ടെന്നു കണ്ടെത്തിയത്. കുടിശികയും പിഴയുമായി 44790 രൂപ അടയ്ക്കാൻ മോട്ടർ വാഹന വകുപ്പ് നോട്ടിസ് നൽകിയിരുന്നു. ഇന്നലെ കൊണ്ടോട്ടി ആർടിഒ ഓഫിസിലാണ് ഇൻഡിഗോ…