ശൈശവ വിവാഹത്തിനെതിരായ ഓപ്പറേഷനില്‍ 416 പേര്‍ അറസ്റ്റില്‍

ശൈശവ വിവാഹത്തിനെതിരായ ഓപ്പറേഷനില്‍ 416 പേര്‍ അറസ്റ്റില്‍

ദിസ്പുര്‍: ശൈശവ വിവാഹത്തിനെതിരായ ഓപ്പറേഷനില്‍ അസമിൽ 416 പേര്‍ അറസ്റ്റില്‍. സംസ്ഥാന വ്യാപകമായി നടന്ന ദൗത്യത്തിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. 335 കേസുകൾ രജിസ്റ്റര്‍ ചെയ്തു.

ഡിസംബര്‍ 21-22 വരെയുള്ള ദിവസങ്ങളില്‍ നടന്ന മൂന്നാംഘട്ട ഓപ്പറേഷനുകളില്‍ 416 അറസ്റ്റുകള്‍ രേഖപ്പെടുത്തുകയും 335 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തുവെന്നും മുഖ്യമന്ത്രി ഹേമന്ത് ബിശ്വാസ് ശര്‍മ എക്‌സില്‍ കുറിച്ചു.

2023 ഫെബ്രുവരിയിലും ഒക്ടോബറിലുമായി രണ്ട് ഘട്ടങ്ങളിലായി ശൈശവ വിവാഹത്തിനെതിരെ അസം സര്‍ക്കാര്‍ ഒരു നീക്കം ആരംഭിച്ചിരുന്നു. ഇതിന്റെ മൂന്നാംഘട്ട ഓപ്പറേഷനായിരുന്നു ഇപ്പോൾ നടന്നത്.

Back To Top
error: Content is protected !!