യാതൊരു സിനിമാ പാരമ്പര്യം ഇല്ലാതെ മലയാള സിനിമ രംഗത്ത് തന്റെതായ ഇടം നേടിയെടുത്ത നടനാണ് ടൊവിനോ തോമസ്. അഭിനയ ജീവിതത്തിൽ പത്ത് വർഷം പിന്നീട്ട ടൊവിനോയെക്കുറിച്ച് അച്ഛൻ തോമസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ബിഹെെൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മകനെക്കുറിച്ചുള്ള കാര്യങ്ങൾ അച്ഛൻ തുറന്ന് പറഞ്ഞത്.
സിനിമ എന്ന് പറയുമ്പോള്‍ ഒരു ഉത്കണ്ഠ ഉണ്ടായിരുന്നു. ഒരു നിലയില്ലാ കയമാണല്ലോ. മക്കളെല്ലാം സെറ്റിലായി നമ്മള്‍ ഹാപ്പി ആയി ഇരിക്കുന്ന സമയമായിരുന്നു. ടിങ്സ്റ്റണും ടൊവിനോയ്ക്കും അത്യാവശ്യം നല്ല കമ്പനിയില്‍ ജോലി കിട്ടി. ഞാനും ഭാര്യയും സന്തോഷത്തിലിരിക്കുന്ന സമയത്താണ് ടൊവിനോയ്ക്ക് സിനിമയിലേയ്ക്ക് പോകണമെന്ന് പറയുന്നത്. പക്ഷേ താനത് എതിർത്തിരുന്നു.
ടൊവിനോ പണ്ടുമുതലേ ഒരു കാര്യം തീരുമാനിച്ചാല്‍ പിന്നെ അത് നേടുന്നത് വരെ ബാക്കിയുള്ളവർക്ക് സമാധാനം കൊടുക്കാറില്ല. പെട്ടന്ന് ഒരു ദിവസം വീട്ടിലേക്ക് വിളിച്ചിട്ട് തന്റെ ഒരു കൂട്ടുകാരന്‍ ജോലി രാജി വെക്കണമെന്ന് പറഞ്ഞിട്ട് വീട്ടില്‍ സമ്മതിച്ചില്ല, അതുകൊണ്ട് അവന്‍ കെട്ടിടത്തിന്റെ മോളില്‍ നിന്ന് ചാടി ചത്തുവെന്ന് ടൊവിനോ പറഞ്ഞു. അത് കേട്ടപ്പോള്‍ തങ്ങൾക്ക് കുറച്ച് പേടിതോന്നിയെന്നും ജോലി റിസെെൻ ചെയ്ത് തിരിച്ച് പോരാൻ പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
പക്ഷേ സിനിമയിലേയ്ക്ക് പോകുന്നതിന് മുൻപ് താൻ അവനോട് ഇത്ര മാത്രമേ പറഞ്ഞുള്ളു. ഒരു വര്‍ഷത്തിനുള്ളില്‍ നീ സിനിമയില്‍ എന്തെങ്കിലും ആവണം, അല്ലെങ്കില്‍ വീണ്ടും ജോലിക്കു കയറണമെന്ന് പറഞ്ഞു. അതവന്‍ സമ്മതിച്ചു. അങ്ങനെ സിനിമയില്‍ അഭിനയിക്കാന്‍ പോയി. ഇന്ന് മലയാള സിനിമയില്‍ അറിയാവുന്ന ഒരു നടനായി ടൊവിനോ മാറി എന്നുള്ളതില്‍ സന്തോഷമുണ്ടെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു