പത്തനംതിട്ടയിൽ  യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

പത്തനംതിട്ടയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

പത്തനംതിട്ട: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി പണ്ടാരത്തുരത്ത് കല്ലുപുരയിൽ ബാബുവിന്റെയും സതിയുടെയും മകൾ അമ്മു(21) വിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

അമ്മുവിന്റെ ഭർത്താവ് ഏറത്ത് വയല എം.ജി.ഭവനിൽ ജിജി (31), ജിജിയുടെ പിതാവ് ജോയി (62), അമ്മ സാറാമ്മ (57) എന്നിവരാണ് അറസ്റ്റിലായത്. ജനുവരി 31ന് 5.30നാണ് അമ്മുവിനെ ഭർതൃവീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് സ്തീധന-ഗാർഹിക പീഡനത്തിനെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ജിജിയും വീട്ടുകാരും പെൺകുട്ടിയുമായി വഴക്ക് പതിവായിരുന്നു. 5 ലക്ഷം രൂപ പെൺകുട്ടിയുടെ വീട്ടുകാർ നേരത്തെ നൽകിയിരുന്നിട്ടും വീണ്ടും തുക ആവശ്യപ്പെട്ട് പീഡനം തുടരുകയായിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

 

Back To Top
error: Content is protected !!