പ്രണയം നടിച്ച്‌, വീഡിയോ കോള്‍, സ്‌ക്രീന്‍ഷോട്ടെടുത്ത് ഭീഷണി; യുവാക്കളെ കുടുക്കി പെൺകുട്ടി

പ്രണയം നടിച്ച്‌, വീഡിയോ കോള്‍, സ്‌ക്രീന്‍ഷോട്ടെടുത്ത് ഭീഷണി; യുവാക്കളെ കുടുക്കി പെൺകുട്ടി

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോകളുമായി ഭീഷണിപ്പെടുത്തിയ യുവാക്കള്‍ പോലീസ് പിടിയില്‍. മലപ്പുറം മുണ്ടപറമ്ബ് സ്വദേശികളായ മുഹമ്മദാലി, ഇര്‍ഷാദ് എന്നിവരെയാണ് ഗുരുവായൂര്‍ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഗുരുവായൂര്‍ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നൽകിയ പരാതിയിലാണ് പോലീസ് നടപടി.

ഇന്‍സ്റ്റാഗ്രാം വഴി ചാറ്റ് ചെയ്ത് ഇവര്‍ പെണ്‍കുട്ടിയുമായി പരിചയത്തിലാകുകയും,. പിന്നാലെ പ്രണയം നടിച്ച്‌, വീഡിയോ കോള്‍ ചെയ്ത് സ്‌ക്രീന്‍ഷോട്ടെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. വീഡിയോ കോളില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെനന്നായിരുന്നു പ്രതികളുടെ ഭീഷണി. നിരന്തര ഭീഷണിയെത്തുടർന്ന് പെൺകുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതി നല്‍കി. ഇവരുടെ നിര്‍ദ്ദേശ പ്രകാരം മലപ്പുറത്ത് നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. യുവാക്കളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പെണ്‍കുട്ടികളെ ഇത്തരത്തില്‍ ചൂഷണത്തിന് ഇരയാക്കിയതായി വ്യക്തമായിട്ടുണ്ട്. പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back To Top
error: Content is protected !!