കുഞ്ഞിനെ നന്നായി നോക്കിവളർത്തണമെന്ന് അനുപമയോട് ജഡ്ജി; എല്ലാ ദത്തുനടപടികളും റദ്ദാക്കിയെന്നും കോടതി

കുഞ്ഞിനെ നന്നായി നോക്കിവളർത്തണമെന്ന് അനുപമയോട് ജഡ്ജി; എല്ലാ ദത്തുനടപടികളും റദ്ദാക്കിയെന്നും കോടതി

ഒരു വർഷം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് കുഞ്ഞിനെ അമ്മയ്ക്ക് തിരികെ നൽകാൻ തിരുവനന്തപുരം കോടതി ഉത്തരവിട്ടു. വിധിക്ക് മുൻപായി കുഞ്ഞിനെ കോടതിയിൽ എത്തിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.  കുഞ്ഞിനെ നന്നായി നോക്കി വളർത്തണമെന്ന് പറഞ്ഞാണ് ജഡ്ജി കുഞ്ഞിനെ അനുപമയ്‌ക്ക് കൈമാറാൻ ഉത്തരവിട്ടത്. കുട്ടിയുടെ അച്ഛനെയും അമ്മയെയും ചേമ്പറിലേക്ക് വിളിപ്പിച്ച് കുട്ടിയെ കൈമാറുകയായിരുന്നു. ഇതോടെ ഒരമ്മയുടെ പോരാട്ടത്തിനാണ് അവസാനമായത്.

സിഡബ്ല്യൂസിയുടെയും ശിശുക്ഷേമ സമിതിയുടെയും ഗുരുതര വീഴ്ചകൾ അക്കമിട്ട് നിരത്തിയുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു.സംഭവത്തിൽ വനിതാ ശിശു വികസന ഡയറക്ടര്‍ ടി വി അനുപമ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും.

One thought on “കുഞ്ഞിനെ നന്നായി നോക്കിവളർത്തണമെന്ന് അനുപമയോട് ജഡ്ജി; എല്ലാ ദത്തുനടപടികളും റദ്ദാക്കിയെന്നും കോടതി

  1. ജഡ്ജി സാർ പറഞ്ഞത്, കുട്ടിക്ക് ഓർമയിൽ ഉണ്ടായിരിക്കണം!🤔

Comments are closed.

Back To Top
error: Content is protected !!