കോഴിക്കോട് പരിശോധനയ്‌ക്കിടെ എസ്‌ഐയെ വാഹനമിടിച്ച് പരിക്കേൽപ്പിച്ചു:  മുക്കം സ്വദേശി പിടിയിൽ

കോഴിക്കോട് പരിശോധനയ്‌ക്കിടെ എസ്‌ഐയെ വാഹനമിടിച്ച് പരിക്കേൽപ്പിച്ചു: മുക്കം സ്വദേശി പിടിയിൽ

കോഴിക്കോട്: മുക്കത്ത് പോലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ചു പരിക്കേൽപ്പിച്ചയാൾ പിടിയിൽ. മുക്കം കൊടിയത്തുർ സ്വദേശി അബ്ദുള്ളയാണ് പോലീസ് കസ്റ്റഡിയിലായത്.
ജില്ലയിൽ നിപ്പ പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി പരിശോധന നടത്തിയ എസ്‌ഐയെയാണ് ഇയാൾ ബൈക്ക് ഇടിച്ച് പരിക്കേൽപ്പിച്ചത്. അപകടത്തിൽ കൈക്ക് പരിക്കേറ്റ എസ്‌ഐ അബ്ദുറഹിമാൻ ചികിത്സയിലാണ്. കൊടിയത്തൂരിൽ നിന്ന ബൈക്കിൽ വരികയായിരുന്ന പ്രതി തന്നെ മന:പൂർവ്വം ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് എസ്‌ഐ പറഞ്ഞു.

Back To Top
error: Content is protected !!