‘തൊണ്ടിമുതലും ദൃക്​സാക്ഷിയും’ എന്ന സിനിമയിലെ രംഗങ്ങൾ ഓർമിപ്പിച്ച്‌ ഒരു മോക്ഷണം; യുവാവ് വിഴുങ്ങിയത് 70 ഗ്രാമിന്‍റെ സ്വര്‍ണമാല” അവസാനത്തെ അടവുമായി പോലീസ്

‘തൊണ്ടിമുതലും ദൃക്​സാക്ഷിയും’ എന്ന സിനിമയിലെ രംഗങ്ങൾ ഓർമിപ്പിച്ച്‌ ഒരു മോക്ഷണം; യുവാവ് വിഴുങ്ങിയത് 70 ഗ്രാമിന്‍റെ സ്വര്‍ണമാല” അവസാനത്തെ അടവുമായി പോലീസ്

‘തൊണ്ടിമുതലും ദൃക്​സാക്ഷിയും’ എന്ന സിനിമയിലെ രംഗങ്ങൾ ഓർമിപ്പിക്കുന്ന ഒരു സംഭവമാണ് ഇന്നലെ ബംഗളൂരുവിൽ നടന്നത്. സെന്‍​ട്രല്‍ ബംഗളൂരുവില്‍ യുവതിയു​ടെ​ സ്വര്‍ണമാല മോഷ്​ടിച്ച്‌​ വിഴുങ്ങിയ യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു. 70 ഗ്രാം വരുന്ന സ്വര്‍ണമാലയാണ് വിജയ് എന്ന യുവാവ്​ തട്ടിയെടുത്തത്.ഇരുവരും തമ്മില്‍ പിടിവലിയുണ്ടാകുകയും യുവതിയുടെ കരച്ചില്‍കേട്ട്​ ആളുകള്‍ ഓടിക്കൂടിയിരുന്നു. പ്രതിയെ പിടികൂടി ചോദ്യം ചെയ്തിട്ടും മാല കണ്ടെത്താനായില്ല.തുടർന്ന് പോലീസെത്തി വിജയ്​യെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എക്​സ്​റേ എടുത്തതോടെ യുവാവിന്‍റെ വയറ്റില്‍ മാല ശ്രദ്ധയില്‍പെട്ടത്. ഇതോടെ താന്‍ ഭക്ഷണം കഴിക്കുന്നതിനിടെ വിഴുങ്ങിയ ചിക്കന്റെ എല്ലാണെന്നായിരുന്നു പ്രതിയുടെ വാദം. തുടർന്ന് മാല പുറത്തുവരുന്നതിനായി മരുന്നും പഴവും നല്‍കി പോലീസ് കാത്തിരിക്കുകയായിരുന്നു. പോലീസുകാരുടെ തന്ത്രം വിജയിക്കുകയും തൊണ്ടിമുതലായ സ്വര്‍ണ്ണമാല ഇയ്യാളുടെ വിസര്‍ജ്ജ്യത്തിലൂടെ പുറത്തു വരികയും ചെയ്തു. തുടര്‍ന്ന് പോലീസ് വിജയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

Back To Top
error: Content is protected !!