ഡല്‍ഹിയില്‍ നാളെ മോട്ടോര്‍ വാഹന പണിമുടക്ക്

ഡല്‍ഹിയില്‍ നാളെ മോട്ടോര്‍ വാഹന പണിമുടക്ക്

മോട്ടോര്‍ വാഹന നിയമഭേദഗതികളില്‍ പ്രതിഷേധിച്ച്‌ ഡല്‍ഹിയില്‍ നാളെ മോട്ടോര്‍ വാഹന പണിമുടക്ക്. വാഹന ഉടമകളുടെ 41 സംഘടനകള്‍ ഉള്‍പ്പെടുന്ന ഐക്യ വേദിയുടെ യോഗത്തിലാണ് തീരുമാനം കൈകൊണ്ടിരിക്കുന്നത്. ട്രക്ക്, ടാക്സി, ഓട്ടോ, സ്വകാര്യ ബസുകള്‍ എന്നിവ പണിമുടക്കിന്റെ ഭാഗമാകും. പണിമുടക്കിനോട് സഹകരിക്കാന്‍ സ്‌കൂള്‍ ബസ് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് ചുമത്തുന്ന പിഴ കുറച്ചില്ലെങ്കില്‍ രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ഐക്യവേദി മുന്നറിയിപ്പ് നല്‍കി. അതേസമയം, കേരളത്തില്‍ നാളെ മുതല്‍ വാഹന പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Back To Top
error: Content is protected !!