വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം; സ്‌നേഹവീടുകള്‍ക്ക് ഇന്ന് കല്ലിടും

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം; സ്‌നേഹവീടുകള്‍ക്ക് ഇന്ന് കല്ലിടും

കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കുള്ള ഭവനം അടക്കം ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഇന്ന് തറക്കല്ലിടും. മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് ടൗണ്‍ഷിപ്പ് ഉയരുക.വ്യാഴാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് തറക്കല്ലിടും. കല്‍പ്പറ്റ ബൈപ്പാസിനോടു ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടറില്‍ 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലാണ് 1000 ചതുരശ്ര അടി ഒറ്റനില വീടുകള്‍ നിര്‍മിക്കുന്നത്. ഭാവിയില്‍ ഇരുനിലയാക്കാനാകുംവിധമാകും അടിത്തറ. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടി പര്‍പ്പസ്…

Read More
കുഞ്ഞ് ജനിച്ച സന്തോഷത്തിന് ലഹരിപാർട്ടി; 4 യുവാക്കൾ പിടിയിൽ

കുഞ്ഞ് ജനിച്ച സന്തോഷത്തിന് ലഹരിപാർട്ടി; 4 യുവാക്കൾ പിടിയിൽ

കൊല്ലം: കുഞ്ഞു ജനിച്ച സന്തോഷത്തിൽ പത്തനാപുരത്ത് ലഹരിപാർട്ടി നടത്തിയ തിരുവനന്തപുരം സ്വദേശികളെ എക്സൈസ് അറസ്റ്റു ചെയ്തു. പത്തനാപുരത്തെ ലോഡ്ജിൽനിന്നാണ് 4 യുവാക്കളെ അറസ്റ്റു ചെയ്തത്. മുറിയിൽനിന്ന് രാസലഹരി ഉൾപ്പെടെ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിൻ, മണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരൺ, കണ്ണമൂല സ്വദേശി ടെർബിന്‍ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. മൂന്നാം പ്രതിയായ കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായാണു ലഹരി പാർട്ടി സംഘടിപ്പിച്ചത്. ഇതിനായി ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. 46 മില്ലിഗ്രാം എംഡിഎംഎ, 22…

Read More
ലഹരിക്കെതിരെ ജാഗ്രതാ സമിതിയുമായി ‘ഫെഫ്ക’; സിനിമാ സെറ്റുകളിൽ ഏഴംഗ സമിതി രൂപീകരിക്കും

ലഹരിക്കെതിരെ ജാഗ്രതാ സമിതിയുമായി ‘ഫെഫ്ക’; സിനിമാ സെറ്റുകളിൽ ഏഴംഗ സമിതി രൂപീകരിക്കും

കൊച്ചി: ലഹരിക്കെതിരെ ജാഗ്രതാ സമിതിയുമായി ഫെഫ്ക (FEFKA). സംവിധായകനും സാങ്കേതിക പ്രവർത്തകരും ഉൾപ്പെട്ട ഏഴ് പേരടങ്ങുന്ന സംഘം സിനിമാ സെറ്റുകളിൽ രൂപീകരിക്കും. ഇതോടെ പുറത്തു നിന്നുള്ള പരിശോധനയുടെ ആവശ്യം വരില്ലെന്ന് ഫെഫ്ക ചെയർമാൻ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ലഹരി ഉപയോഗം ശ്രദ്ധയിൽ പെട്ടാൽ വിവരം എക്‌സൈസിന് കൈമാറാനാണ് തീരുമാനം. ഫെഫ്കയുടെ കൺവൻഷനിൽ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് ലഹരി വിരുദ്ധ സന്ദേശം നൽകി. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരായ ഫെഫ്കയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി മഹിപാൽ യാദവ്…

Read More
സപ്ലൈകോ തേയില വാങ്ങിയതിൽ ക്രമക്കേട്: കുറ്റപത്രം സമർപ്പിച്ച് ഇ.ഡി

സപ്ലൈകോ തേയില വാങ്ങിയതിൽ ക്രമക്കേട്: കുറ്റപത്രം സമർപ്പിച്ച് ഇ.ഡി

കൊച്ചി: സപ്ലൈകോയിലേക്ക് തേയില വാങ്ങിയതിലെ ക്രമക്കേടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. സപ്ലൈകോ തേയില വിഭാഗം മുൻ ഡപ്യൂട്ടി മാനേജര്‍ ഷെല്‍ജി ജോര്‍ജ് ഉൾപ്പെടെയുള്ളവരെ പ്രതികളാക്കിയാണ് കുറ്റപത്രം. തേയില വാങ്ങിയതിലെ ക്രമക്കേടിലൂടെ സപ്ലൈകോക്ക് ഏകദേശം 8.91 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. സപ്ലൈകോ തേയില വിഭാഗം മുൻ ഡപ്യൂട്ടി മാനേജര്‍ ഷെല്‍ജി ജോര്‍ജ്, ടീ ടേസ്റ്റർ അശോക് ഭണ്ഡാരി, ഹെലിബറിയ ടീ എസ്റ്റേറ്റ് അധികൃതർ അടക്കമുള്ളവർ പ്രതികളായ കേസിലാണ് ഇ.ഡി കുറ്റപത്രം. കൊച്ചി കലൂർ പിഎംഎൽഎ കോടതിയിലാണ്…

Read More
കോഴിക്കോട്ടെ ആസിഡ് ആക്രമണം: പ്രശാന്ത് ആസിഡ് പരീക്ഷിച്ചത് സ്വന്തം കയ്യിൽ, മകനെ കൊണ്ട് കൃത്യം ചെയ്യിക്കാൻ ശ്രമം

കോഴിക്കോട്ടെ ആസിഡ് ആക്രമണം: പ്രശാന്ത് ആസിഡ് പരീക്ഷിച്ചത് സ്വന്തം കയ്യിൽ, മകനെ കൊണ്ട് കൃത്യം ചെയ്യിക്കാൻ ശ്രമം

കോഴിക്കോട്: ചെറുവണ്ണൂർ ആസിഡ് ആക്രമണക്കേസിലെ പ്രതി പ്രശാന്തിന്റെ മൊഴി പുറത്ത്. മുൻ ഭാര്യ പ്രവിഷയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത് മുഖം വിരൂപമാക്കാനെന്നാണ് പ്രശാന്ത് പോലീസിന് മൊഴി നൽകിയത്. കൂടെ താമസിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ആസിഡ് ഒഴിക്കാനുള്ള തീരുമാനമെടുത്തത്. പരീക്ഷണം നടത്തിയ ശേഷമാണ് ആസിഡ് ഒഴിച്ചതെന്നും പ്രശാന്ത്. ആദ്യം സ്വന്തം കയ്യിൽ ഒഴിച്ചാണ് തൊലി കരിയുമോ എന്ന് നോക്കിയത്. ​ഗുരുതരപൊള്ളലേൽക്കുമെന്ന് മനസ്സിലായതോടെയാണ് കൃത്യം ചെയ്യാൻ തീരുമാനിച്ചത്. ആദ്യം മൂത്തമകനെക്കൊണ്ട് കൃത്യം ചെയ്യിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാൽ മകൻ തയ്യാറായില്ല. തുടർന്നാണ്…

Read More
ബെംഗളൂരുവിൽ നിന്ന് കെഎസ്ആർടിസി ബസിൽ പാമ്പിനെ ‘പാഴ്സല്‍’ ചെയ്ത കണ്ടക്ടർക്ക് സസ്പെൻഷൻ

ബെംഗളൂരുവിൽ നിന്ന് കെഎസ്ആർടിസി ബസിൽ പാമ്പിനെ ‘പാഴ്സല്‍’ ചെയ്ത കണ്ടക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ബെംഗളൂരുവിൽ നിന്ന് വളർത്ത് പാമ്പിനെ പാഴ്സലായി തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന സംഭവത്തിൽ പെറ്റ് ഷോപ്പ് ഉടമയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം തിരുമല സ്വദേശിയായ നവീനെതിരെ തമ്പാനൂർ പൊലീസാണ് കേസെടുത്തത്. പൊതുജന സുരക്ഷയ്ക്ക് എതിരായ നടപടി എന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇയാളുടെ വിശദാംശങ്ങൾ വനം വകുപ്പ് പരുത്തിപ്പള്ളി റേഞ്ചിന് കൈമാറി. ബെംഗളൂരുവിൽ നിന്ന് കെഎസ്ആർടിസി ഡ്രൈവറുടെ പക്കലാണ് വളർത്ത് പാമ്പിനെ പാഴ്സലാക്കി നൽകിയത്. തിരുവനന്തപുരം ഡിപ്പോയിൽ വച്ച് ഇത് വിജിലൻസ് പിടികൂടി. ബാൾ പൈത്തൺ…

Read More
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണൻ എംപിക്ക് ചോദ്യം ചെയ്യലിന് സാവകാശം നൽകി ഇഡി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണൻ എംപിക്ക് ചോദ്യം ചെയ്യലിന് സാവകാശം നൽകി ഇഡി

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം നേതാവും എംപിയുമായ കെ രാധാകൃഷ്ണന് സാവകാശം നൽകി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. നേരത്തെ ഈ മാസം ആദ്യ ആഴ്ചകളിൽ രണ്ട് തവണ രാധാകൃഷ്ണനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ ദില്ലിയിൽ പാർലമെന്റ് സമ്മേളനം അടക്കം ചൂണ്ടിക്കാട്ടി കെ രാധാകൃഷ്ണൻ രേഖാമൂലം അസൗകര്യം അറിയിച്ചു. അടുത്ത മാസം ഏഴിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാകും ഇഡി വരും ദിവസങ്ങളിൽ രാധാകൃഷ്ണന് നോട്ടീസ്…

Read More
മമ്മൂട്ടിക്ക് വേണ്ടി വഴിപാട്: മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം-തിരുവിതാംകൂർ ദേവസ്വം ബോർഡ്

മമ്മൂട്ടിക്ക് വേണ്ടി വഴിപാട്: മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം-തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിലെ രസീത് വിവരങ്ങൾ പരസ്യപ്പെടുത്തിയത് സംബന്ധിച്ച് മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല ക്ഷേത്രത്തിൽ നടൻ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയിരുന്നു. ഈ വിവരങ്ങൾ ദേവസ്വം ഉദ്യോഗസ്ഥർ പരസ്യപ്പെടുത്തിയതായി കഴിഞ്ഞദിവസം നടൻ മോഹൻലാൽ അഭിമുഖത്തിൽ പരാമർശിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മൂലം ഉണ്ടായ പ്രസ്താവനയാണ്. മോഹൻലാൽ ശബരിമല ദർശനം നടത്തിയ വേളയിൽ നടൻ മമ്മൂട്ടിക്കായി നടത്തിയ വഴിപാട് രസീതിന്റെ ഭക്തന് നൽകുന്ന ഭാഗമാണ് മാധ്യമങ്ങൾ വഴി പ്രചരിച്ചത്. വഴിപാട് ഒടുക്കുമ്പോൾ കൗണ്ടർ…

Read More
Back To Top
error: Content is protected !!