
സംസ്ഥാനത്ത് വെറ്ററിനറി വ്യാജ ചികിത്സകരുടെ എണ്ണം വര്‍ധിക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാജ വെറ്ററിനറി ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിക്കുന്നു. മൃഗസംരക്ഷണ വകുപ്പില്‍ നിന്നും സമാന വകുപ്പുകളില്‍ നിന്നും വിരമിച്ച ചില സഹായി ജീവനക്കാരുള്‍പ്പെടെയുള്ള സംഘമാണ് വെറ്ററിനറി ഡോക്ടര്‍മാരെന്ന വ്യാജേന ചികിത്സ നടത്തുന്നത്. ഇത്തരത്തിലുള്ള വ്യാജ ചികിത്സ മൂലം മനുഷ്യ ശരീരത്തെയും ബാധിക്കുന്നു. വളര്‍ത്തു മൃഗങ്ങളില്‍ അനാവശ്യമായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളും ഹോര്‍മോണുകളും പാല്‍, മുട്ട, ഇറച്ചി തുടങ്ങിയ മൃഗോല്‍പന്നങ്ങളിലൂടെ മനുഷ്യ ശരീരത്തില്‍ എത്തുന്നതായും ഇത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായും കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ…