
ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി; ചോദ്യം ചെയ്യൽ തുടരുന്നു
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ശനിയാഴ്ച രാവിലെ പത്തോടെയാണ് സ്‌റ്റേഷനിലെത്തിയത്. ഷൈനിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ഷൈന്‍ പോലീസ് സ്‌റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ എസ്‌ഐക്ക് മുമ്പാകെ ഹാജരാകണമെന്ന് പോലീസ് നേരത്തെ ഷൈനിന് നിർദേശം നൽകിയിരുന്നു. തൃശ്ശൂർ മുണ്ടൂരിലെ വീട്ടില്‍ നേരിട്ടെത്തിയാണ് എറണാകുളം നോര്‍ത്ത് പോലീസ് നോട്ടീസ് കൈമാറിയത്. വീട്ടില്‍…