
പുനീതിനെ കണ്ടതും പൊട്ടിക്കരഞ്ഞ് നടന്‍ ശരത് കുമാര്‍
തങ്ങളുടെ പ്രിയതാരത്തെ ഒരു നോക്ക് കാണുവാനായി ആയിരങ്ങളാണ് കണ്ഠീരവ സ്റ്റേഡിയത്തില്‍ എത്തുന്നത്. എന്നും ചിരിക്കുന്ന മുഖവുമായി തങ്ങളുടെ മുന്നിലെത്താനുള്ള അപ്പു കണ്ണുകള്‍ അടച്ച് കിടക്കുന്നത് കാണുവാന്‍ ആകാതെ ആരാധകര്‍ വിതുമ്പിക്കരഞ്ഞു. സുഹൃത്തും നടനുമായ ശരത് കുമാറിനും സങ്കടം പിടിച്ചു നിര്‍ത്താനായില്ല. പുനീതിനെ കണ്ടതും അദ്ദേഹത്തിന്റെ കണ്ണും നനഞ്ഞു.. നിയന്ത്രിക്കാനാകാതെ ശരത് കുമാര്‍ പൊട്ടിക്കരഞ്ഞു. അച്ഛന്‍ രാജ്കുമാറിന്റെ ശവകൂടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതും ഇനി വിശ്രമിക്കുക.മകൾ എത്തിയാൽ നാളെ അദ്ദേഹത്തിന്റെ ശവസംസ്‌കാരം നടക്കും.