
കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി പുതിയ മാർഗ്ഗ നിർദ്ദേശം. ലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് ആദ്യം തന്നെ രണ്ട് പരിശോധനകള്‍ക്കുമുള്ള സാമ്പിൾ ശേഖരിക്കണമെന്നും നിര്‍ദ്ദേശം. സംസ്ഥാനത്ത് ആകെ കോവിഡ് പരിശോധന ഒരു ലക്ഷമാക്കുമെന്നും, ആര്‍ടി-പിസിആര്‍ പരിശോധന 75 ശതമാനമാക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ആര്‍ടി-പിസിആര്‍ പരിശോധന കൂടിയില്ല. ഇതോടെയാണ് പരിശോധന മാര്‍ഗ്ഗ നിര്‍ദ്ദേശം പുതുക്കിയത്. പനി, ജലദോഷം അടക്കമുള്ള ലക്ഷണങ്ങളുള്ളവര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിര്‍ദ്ദേശം. ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് പലരും തയാറാകാത്ത…