
“ബാങ്ക് മാനേജർ മരമണ്ടൻ, കത്തി കാട്ടിയപ്പോഴേക്കും പേടിച്ചുപോയി”, ജീവനക്കാർ എതിർത്തിരുന്നെങ്കിൽ മോഷണം നടത്തില്ലായിരുന്നുവെന്നും പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസ് പ്രതി റിജോ
ചാലക്കുടി: പോട്ട ഫെഡറൽ ബാങ്ക് മാനേജർ മരമണ്ടനെന്നു പിടിയിലായ പ്രതി റിജോ ആന്റണി. ‘‘കത്തി കാണിച്ച ഉടനെ ബാങ്ക് മാനേജർ മാറിത്തന്നു. മാനേജർ ഉൾപ്പെടെയുള്ള 2 ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ മോഷണത്തിൽനിന്നു പിന്മാറിയേനെ’’ – പ്രതി പൊലീസിനോട് പറഞ്ഞു. ബാങ്കിൽനിന്നു മോഷ്ടിച്ച പണം പ്രതിയുടെ വീട്ടിൽനിന്നു കണ്ടെടുത്തു. 15 ലക്ഷത്തിലെ 12 ലക്ഷം രൂപയാണു കിടപ്പുമുറിയിലെ ഷെൽഫിൽനിന്നു പൊലീസ് കണ്ടെത്തിയത്. പ്രതി റിജോ കടം വീട്ടിയ അന്നനാട് സ്വദേശി, 2.9 ലക്ഷം രൂപ ഇന്നലെ തന്നെ തിരികെ ഏൽപ്പിച്ചെങ്കിലും…