അവസാനമായി ഒരിക്കൽ കൂടി; പ്രിയപ്പെട്ട എംടിക്ക് മലയാളം ഇന്നു വിട പറയും; സംസ്കാരം വൈകിട്ട് 5ന്

പ്രിയപ്പെട്ട എംടിക്ക് മലയാളം ഇന്നു വിട പറയും; സംസ്കാരം വൈകിട്ട് 5ന്

കോഴിക്കോട്: വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ഭൗതിക ശരീരം കൊട്ടാരം റോഡിലെ വസതിയായ സിതാരയിലെത്തിച്ചു. വൈകിട്ടു നാലു വരെ വീട്ടിൽ അന്തിമോപചാരമർപ്പിക്കാം. എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കും. 5ന് മാവൂർ റോഡ് ശ്മശാനത്തിലാണു സംസ്കാരം. എം.എൻ.കാരശേരി, മന്ത്രി എ.കെ.ശശീന്ദ്രൻ, ഷാഫി പറമ്പിൽ എംപി, എം.സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ വീട്ടിലെത്തി. കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം 15 നാണ് അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ…

Read More
‘നഷ്ടമായത് ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെ’; എംടിക്ക് അരികിൽ മോഹൻലാൽ

‘നഷ്ടമായത് ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെ’; എംടിക്ക് അരികിൽ മോഹൻലാൽ

കോഴിക്കോട്: എം ടി വാസുദേവൻ നായരെ വീട്ടിലെത്തി അവസാനമായി കണ്ട് അന്ത്യോപചാരം അർപ്പിച്ച് മോഹൻലാൽ. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് മോഹൻലാൽ കോഴിക്കോട്ടെ എംടിയുടെ സിതാര എന്ന വീട്ടിലേക്ക് എത്തിയത്. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ അനുസ്മരിച്ചു. എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായർ. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മിൽ നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. തമ്മിൽ വൈകാരികമായ…

Read More
എം.ടി വാസുദേവൻ നായരുടെ വിയോഗം; സംസ്ഥാനത്ത് 2 ദിവസത്തെ ദുഖാചരണം – mt vasudevan nair

എം.ടി വാസുദേവൻ നായരുടെ വിയോഗം; സംസ്ഥാനത്ത് 2 ദിവസത്തെ ദുഖാചരണം – mt vasudevan nair

മലയാള സാഹിത്യത്തിൻ്റെ പെരുന്തച്ചൻ എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖം ആചരിക്കും. ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കുന്നതിൻ്റെ ഭാഗമായി നാളെ ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നഷ്‌ടമായതെന്നും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി അുശോചിച്ചു. STORY HIGHLIGHT: mt vasudevan nair

Read More
Back To Top
error: Content is protected !!