
അടിച്ചാൽ ശക്തമായി തിരിച്ചടിക്കണം, ഇല്ലെങ്കിൽ പാർട്ടിയോടൊപ്പം ഒരു പട്ടിപോലും നിൽക്കില്ലെന്ന് എംഎം മണി
മറയൂർ: വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം നേതാവ് എംഎം മണി എംഎൽഎ. അടിച്ചാൽ ശക്തമായി തിരിച്ചടിക്കണമെന്നും ഇല്ലെങ്കിൽ പാർട്ടിയോടൊപ്പം ഒരു പട്ടിപോലും നിൽക്കില്ലെന്നുമായിരുന്നു എംഎം മണിയുടെ പ്രസംഗം. പാർട്ടിയുടെ കൂടെനിന്നാൽ കേസുകളിൽ പ്രതികളാകുമെന്ന മുന്നറിയിപ്പും എംഎം മണി നൽകുന്നുണ്ട്. ധൈര്യമുള്ളവർ മാത്രം പാർട്ടിയിൽ നിന്നാൽ മതിയെന്നും അദ്ദേഹം പ്രംസഗത്തിൽ വ്യക്തമാക്കുന്നു. സിപിഎം മറയൂർ ഏരിയാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിൽ പ്രസംഗിക്കവേയാണ് എം എം മണിയുടെ വിവാദ പരാമർശങ്ങൾ. ‘ഇടതുപക്ഷത്തിന്റെ ലക്ഷ്യം ഇന്ത്യയിൽ ജനകീയ ജനാധിപത്യവിപ്ലവം നടപ്പാക്കുക എന്നതാണ്….