
സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടി ; ജൂൺ 16 വരെ നിയന്ത്രണങ്ങൾ തുടരും
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ലോക്ഡൗൺ നീട്ടി. ജൂൺ 16 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗൺ നിയന്ത്രണങ്ങൾ നാളെ അവസാനിക്കും. ഈ സാഹചര്യത്തിലാണ് എട്ട് ദിവസത്തേയ്ക്ക് കൂടി നീട്ടിയിരിക്കുന്നത്. നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തുടരും. വെള്ളിയാഴ്ച കൂടുതൽ കടകൾ തുറന്ന് പ്രവർത്തിക്കാം. വിദഗ്ധ സമിതി നിർദേശ പ്രകാരമാണ് ലോക്ഡൗൺ നീട്ടിയത്. ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് 10 ന് താഴെയെത്തുന്നത് വരെ ലോക്ഡൗൺ തുടരണമെന്നാണ് വിദഗ്ധ സമിതി നിർദ്ദേശിച്ചിരുന്നത്.