
കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി 20 വക ഗൃഹോപകരണങ്ങള്‍ പാതി വിലയ്ക്ക്
കൊച്ചി: കിഴക്കമ്പലം നിവാസികളുടെ ജീവിത നിലവാരം മെച്ചപ്പടുത്താന്‍ ലക്ഷ്യമിട്ട് ജനകീയ സംഘടനയായ ട്വന്റി 20 കുടുംബശ്രീയുമായി സഹകരിച്ചു നടപ്പാക്കുന്ന ഗൃഹോപകരണ വിതരണ പദ്ധതിക്ക് തുടക്കമായി. ഫ്രിഡ്ജ്, ടി.വി, വാഷിങ് മെഷീന്‍, കിടക്കകള്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ വിപണി വിലയുടെ 50 ശതമാനം ഇളവോടെ നല്‍കുന്ന പദ്ധതി ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു.എം.ജേക്കബ് ഉല്‍ഘാടനം ചെയ്തു. ഈ പദ്ധതി പ്രകാരം തവണ വ്യവസ്ഥയില്‍ വീട്ടുപകരണങ്ങള്‍ വാങ്ങുന്ന കിഴക്കമ്പലം നിവാസികള്‍ തുക 36 തവണകളായി തിരിച്ചടച്ചാല്‍ മതി. വാങ്ങുന്ന ഉല്‍പ്പന്നത്തിന്റെ…