
പുതിയ ഗവർണർ പുതുവത്സര ദിനത്തിലെത്തും; സ്ഥലം മാറിപ്പോകുന്ന ആരിഫ് മുഹമ്മദ് ഖാൻ നാളെ കേരളം വിടും
തിരുവനന്തപുരം: ബിഹാർ ഗവർണറായി സ്ഥലം മാറിപ്പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ സംസ്ഥാനം വിടും. ഉച്ചയ്ക്ക് 12 മണിക്ക് വിമാനമാർഗം കൊച്ചിയിലേക്കും അവിടെ നിന്ന് ഡൽഹിയിലേക്കും എന്ന നിലയ്ക്കാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. മറ്റന്നാൾ ഉച്ചയോടെ ഡൽഹിയിൽ നിന്ന് പട്നയിലേക്ക് യാത്രയാകും. രാജ്ഭവനിൽ ജീവനക്കാരുടെ നേതൃത്വത്തിൽ യാത്രയയപ്പ് ചടങ്ങ് നിശ്ചയിച്ചിരുന്നെങ്കിലും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണം മൂലം പരിപാടി റദ്ദാക്കി. പുതിയ കേരള ഗവർണറായി രാജേന്ദ്ര അർലേക്കർ ജനുവരി രണ്ടിന് ചുമതലയേൽക്കും. ജനുവരി…