
കാറപകടത്തില്‍ ടൈഗര്‍ വുഡ്സിന് ഗുരുതര പരിക്ക്; താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി
കാലിഫോര്‍ണിയ: ലോക ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സിന് കാറപകടത്തില്‍ ഗുരുതര പരുക്ക്.റോളിംഗ് ഹില്‍സ് എസ്റ്റേറ്റ്സിന്റെയും റാഞ്ചോസ് പാലോസ് വെര്‍ഡെസിന്റെയും അതിര്‍ത്തിയിലാണ് അപകടം. കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് കാലിനാണ് പരുക്ക് പറ്റിയത്. കാര്‍ ഭാഗികമായി തകര്‍ന്നനിലയിലാണ്. അമിതവേഗതയാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു.സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്ന അദ്ദേഹം, പൊലിസെത്തുമ്പോള്‍ ബോധരഹിതനായിരുന്നു.അപകടം നടന്നതിനു പിന്നാലെ ലോസ് ആഞ്ജലിസ് കൗണ്ടി അഗ്നിശമന സേനാംഗങ്ങളും മറ്റും ടൈഗര്‍ വുഡ്സിനെ കാറില്‍ നിന്ന് പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇത് മൂന്നാം തവണയാണ്…