
കോവിഡ് വ്യാപനം; ആധുനിക ശ്മശാനം ഒരുക്കിയിട്ടുണ്ടെന്ന് തിരുവനന്തപുരം മേയര്‍; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ആധുനിക ഗ്യാസ് ശ്മശാനം ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ പോസ്റ്റ്. വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു.വികസന നേട്ടമെന്നോണം അവതിപ്പിച്ചാണ് ഫേസ്ബുക്കില്‍ ചിത്രങ്ങളടക്കം പോസ്റ്റിട്ടത്. പോസ്റ്റിന്റെ പൂര്‍ണ രൂപം രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ശാന്തി കവാടത്തില്‍ വൈദ്യൂതി, ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്ക്കാരത്തിനായി ഉള്ളത്. കഴിഞ്ഞ…