
സ്വര്‍ണക്കടത്ത്: ആദ്യ കത്തിന് അവർ വന്നു, രണ്ടാമത്തെ കത്തിന് അന്വേഷണം നിലച്ചു -ചെന്നിത്തല
പാലക്കാട്: സ്വര്‍ണക്കടത്ത്-പിന്‍വാതില്‍ നിയമന വിഷയത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നുലക്ഷം പിന്‍വാതില്‍ നിയമനം നടത്തിയ നാണംകെട്ട സര്‍ക്കാരാണിതെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ എം.പിമാരുടെ ഭാര്യമാര്‍ക്കെല്ലാം ജോലി. എം.എല്‍.എമാരുടെയും കമ്യൂണിസ്റ്റുകാരുടെയും മക്കള്‍ക്ക് ജോലി. ഒരു കമ്യൂണിസ്റ്റുകാരന് ന്യായമായി ജോലി. ഒരു കമ്യൂണിസ്റ്റുകാരന് ന്യായമായി ജോലി കിട്ടുന്നതിന് ഞങ്ങള്‍ ആരും എതിരല്ല. പക്ഷെ പിന്‍വാതിലിലൂടെ, അന്യായമായി ചട്ടങ്ങളും നിയമങ്ങളും മറികടന്ന് കൊടുക്കുന്ന ജോലിയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. ഈ സമരം ജനങ്ങളുടെയും ചെറുപ്പക്കാരുടെയും വികാരമാണ്. അത് അടിച്ചമര്‍ത്താമെന്ന്…