
ഇല്ല നൗഷാദ് മരിച്ചിട്ടില്ല ” മറ്റൊരു നൗഷാദാണ് മരിച്ചത്; നിർമ്മാതാവും പാചക വിദഗ്ധനുമായ നൗഷാദിന്‍റെ മരണവാർത്ത നിഷേധിച്ച് കുടുംബാംഗങ്ങളും സുഹൃത്തുക്കളും
മലയാളത്തിലെ നിരവധി സിനിമകളുടെ നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് മരണപ്പെട്ടു എന്ന രീതിയിൽ സോഷ്യൽമീഡിയയിൽ ഉൾപ്പെടെ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും വ്യക്തമാക്കി. കണ്ണൂരിൽ നൗഷാദ് എന്ന പേരിലുള്ള മറ്റൊരു ഷെഫ് ആണ് മരിച്ചതെന്നും അത് നൗഷാദാണണ് എന്ന് തെറ്റിദ്ധരിച്ചാണ് സോഷ്യൽ മീഡിയയയിൽ പ്രചരിക്കുന്നതെന്നും കുടുംബാംഗങ്ങള്‍ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. നൗഷാദ് ഇപ്പോള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും വെന്‍റിലേറ്ററിൽ തന്നെയാണെന്നും എന്നാൽ മരിച്ചു എന്നത് വ്യാജ വാർത്തയാണെന്നും നൗഷാദിന്‍റെ ഭാര്യയുടെ സഹോദരീ ഭർത്താവായ നാസിം ‘…