സിആര്‍പിഎഫ് ജവാന്‍മാര്‍ക്കുനേരെ സഹപ്രവർത്തകന്‍ വെടിയുതിർത്തു; 4 പേർ മരിച്ചു, 3 പേർക്ക് ഗുരുതരപരിക്ക്

സിആര്‍പിഎഫ് ജവാന്‍മാര്‍ക്കുനേരെ സഹപ്രവർത്തകന്‍ വെടിയുതിർത്തു; 4 പേർ മരിച്ചു, 3 പേർക്ക് ഗുരുതരപരിക്ക്

ഛത്തീസ്ഗഡില്‍ സിആര്‍പിഎഫ് ക്യാമ്പിലുണ്ടായ വെടിവയ്പ്പില്‍ നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ക്യാമ്പിലെ തന്നെ ഒരു സേനാംഗമാണ് വെടിയുതിര്‍ത്തത്. പുലര്‍ച്ചെ 3:45ന് മറൈഗുഡയ്ക്ക് കീഴിലുള്ള സി/50 ലിംഗലാപള്ളിയിലെ റീതേഷ് രഞ്ജന്‍ എന്ന ജവാന്‍ സഹസൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സിആര്‍പിഎഫ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. എന്തിനാണ് സൈനികന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു

Read More
Back To Top
error: Content is protected !!