
ആഗ്ര-കാണ്‍പുര്‍ ദേശീയപാതയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഒമ്പതുപേര്‍ മരിച്ചു.
ആഗ്ര: ആഗ്ര-കാണ്‍പുര്‍ ദേശീയപാതയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഒമ്പതുപേര്‍ മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ആഗ്രയിലെ എത്മാദ്പുര്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെ 5.15നായിരുന്നു അപകടം.സ്‌കോര്‍പിയോ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. മീഡിയന്‍ മറികടന്ന് എതിര്‍വശത്തേക്കുളള വാഹനങ്ങളുടെ വരിയില്‍ കയറിയ സ്‌കോര്‍പിയോ ആഗ്രയില്‍ നിന്ന് വരിയായിരുന്ന ഒരു കണ്ടെയ്‌നര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു.അപകടം ഒഴിവാക്കാന്‍ ട്രക്ക് ഡ്രൈവര്‍ ശ്രമിച്ചെങ്കിലും വാഹനം അതിവേഗത്തില്‍ സഞ്ചരിച്ചിരുന്നതിനാല്‍ സാധിച്ചില്ല. 12 പേരാണ് സ്‌കോര്‍പിയോയില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു….