കുതിച്ചുയർന്ന് സ്വർണ്ണ വില; കേരളത്തിൽ വീണ്ടും സ്വർണ്ണ  വില  കൂടി

കുതിച്ചുയർന്ന് സ്വർണ്ണ വില; കേരളത്തിൽ വീണ്ടും സ്വർണ്ണ വില കൂടി

സംസ്ഥാനത്ത് സ്വർണവില (Gold Price) വീണ്ടും ഉയർന്നു. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്ന സ്വർണവില ഇന്ന് വീണ്ടും വർധിച്ചു. ഇന്നലെ പവന് 36,440 രൂപയും ഗ്രാമിന് 4555 രൂപയുമാണ് ഉണ്ടായിരുന്നത്. ഇന്ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയിരിക്കുന്നത്. ഒരു പവന് ഇന്ന് 36,520 രൂപയും ഗ്രാമിന് 4565 രൂപയുമാണ് വില.

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

 

Back To Top
error: Content is protected !!