നടനും എംപിയുമായ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

നടനും എംപിയുമായ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി : നടനും എംപിയുമായ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് ഈ വിവരം അറിയിച്ചത്. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. താൻ ക്വാറന്റൈനിലാണെന്നും ചെറിയ ഒരു പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുംതന്നെ ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

ജോഷി സംവിധാനം ചെയ്യുന്ന പാപ്പനിലാണ് അവസാനമായി അഭിനയിച്ചത്. ചിത്രത്തിൻ്റെ ചിത്രീകരണം കഴിഞ്ഞതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. കൂടാതെ മകൻ ഗോകുൽ സുരേഷും ഒന്നിക്കുന്ന ചിത്രംകൂടിയാണ് പാപ്പൻ.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

Back To Top
error: Content is protected !!