Headlines
ഭക്ഷ്യവിഷബാധ തുടർക്കഥ; സംസ്‌ഥാനത്ത്‌ ഇന്ന് 26 സ്‌ഥാപനങ്ങൾ പൂട്ടിച്ചു

ഭക്ഷ്യവിഷബാധ തുടർക്കഥ; സംസ്‌ഥാനത്ത്‌ ഇന്ന് 26 സ്‌ഥാപനങ്ങൾ പൂട്ടിച്ചു

തിരുവനന്തപുരം: ഭക്ഷ്യവിഷബാധ തുടർച്ചയായി റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കുന്നു. ഇന്ന് 440 സ്‌ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വൃത്തിഹീനമായി പ്രവർത്തിച്ച 11 സ്‌ഥാപനങ്ങളുടെയും ലൈസൻസ് ഇല്ലാതിരുന്ന 15 കടകൾ ഉൾപ്പടെ 26 സ്‌ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. 145 സ്‌ഥാപനങ്ങൾക്ക്‌ നോട്ടീസും നൽകി. എറണാകുളം ജില്ലയിൽ നാല് ഭക്ഷണശാലകൾ പൂട്ടിച്ചു. ഒമ്പതെണ്ണത്തിന് പിഴയിട്ടു. എറണാകുളത്ത് അഞ്ചു സ്‌ഥാപനങ്ങൾക്ക്‌ നോട്ടീസും നൽകി. അതേസമയം, പരിശോധന കർശനമായി തുടരുമ്പോഴും കാസർഗോഡ്…

Read More
ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരായ ക്യൂഗെറ്റ് വോളന്റീയർമാർ

ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരായ ക്യൂഗെറ്റ് വോളന്റീയർമാർ

ഫിഫ വേൾഡ് കപ്പിലെ ക്യൂഗെറ്റ് വോളന്റീയർമാർ; (ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരും) ഇന്ത്യൻ എംബസിയുടെ കീഴിലുള്ള “ഇന്ത്യൻ ബിസിനസ്സ് പ്രൊഫഷണൽ കൗൺസിലിൽ”(IBPC ) രജിസ്റ്റർ ചെയ്തിട്ടുള്ള സാമൂഹ്യസാംസ്‌കാരിക പ്രൊഫഷണൽ സംഘടനയാണ് ക്യൂഗെറ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തൃശൂർ ഗവർമെന്റ് എഞ്ചി: കോളേജിന്റെ Government Engineering College Thrissur (കേരളം, ഇന്ത്യ ) ഖത്തർ ഘടകം. ഇന്ത്യയിലേയും മറ്റു വിദേശരാജ്യങ്ങളിലേയും സാമൂഹ്യ സാങ്കേതികരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അറുപതിലേറെ വർഷം പാരമ്പര്യമുള്ളതും കേരളത്തിൽ ഏറ്റവും പ്രസിദ്ധി ആർജ്ജിച്ചതിൽ ഒന്നുമായ തൃശൂർ…

Read More
പോപ്പുലർ ഫ്രണ്ട് ഹർത്താല്‍: സ്വത്തുവകകൾ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ സർക്കാരിനോട് ഹൈക്കോടതി

പോപ്പുലർ ഫ്രണ്ട് ഹർത്താല്‍: സ്വത്തുവകകൾ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ സർക്കാരിനോട് ഹൈക്കോടതി

പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിലെ അക്രമങ്ങളിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. പോപ്പുലർ ഫ്രണ്ടിന്റെയും, അബ്ദുൾ സത്താറിന്റെയും സ്വത്ത് വകകൾ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. രജിസ്റ്റർ ചെയ്ത മുഴുവൻ ഹർത്താൽ ആക്രമണക്കേസുകളിലും ഉണ്ടായ നഷ്ടം എത്രയെന്ന് അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. നവംബർ ഏഴിന് ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാനാണ് നിര്‍ദ്ദേശം. സെപ്റ്റംബർ 23 നാണ് പോപ്പുലർ ഫ്രണ്ട് സ്ഥാപനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുകയും നേതാക്കളെ കൂട്ടമായി അറസ്റ്റു ചെയ്തു ജയിലിലടയ്ക്കുകയും ചെയ്തതിനെതിരെ പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത്…

Read More
‘തെരുവുനായ്ക്കളെ കൊല്ലാൻ അനുവദിക്കണം’; സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍

‘തെരുവുനായ്ക്കളെ കൊല്ലാൻ അനുവദിക്കണം’; സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍

ന്യൂഡൽഹി: പേപ്പട്ടികളെ കൊല്ലാൻ അനുവദിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ .പേപ്പട്ടികളെയും, അക്രമകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷിച്ചു. ഈ ആവശ്യം ഉന്നയിച്ച് കേരളം അപേക്ഷ ഫയൽ ചെയ്തു. എ.ബി.സി പദ്ധതി നടപ്പാക്കാൻ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. പേവിഷബാധ ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതൊക്കെ… തെരുവുനായയുടെ ആക്രമണം കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ. ഏതു സമയവും നായ്ക്കളുടെ ആക്രമണം ഭയക്കേണ്ട നിലയിലേക്ക് കാര്യങ്ങൾ മാറുമ്പോൾ പേവിഷ ബാധ…

Read More
ചായയില്‍ കീടനാശിനി കലര്‍ത്തി അമ്മയെ മകള്‍ കൊന്നു; അച്ഛനെയും കൊല്ലാന്‍ ശ്രമിച്ചു

ചായയില്‍ കീടനാശിനി കലര്‍ത്തി അമ്മയെ മകള്‍ കൊന്നു; അച്ഛനെയും കൊല്ലാന്‍ ശ്രമിച്ചു

തൃശൂര്‍ വിഷം നല്‍കി അമ്മയെ കൊലപ്പെടുത്തിയ മകള്‍ അച്ഛനെയും കൊല്ലാന്‍ ശ്രമിച്ചതായി പൊലീസ്. ചായയില്‍ കീടനാശിനി കലര്‍ത്തി നല്‍കുകയായിരുന്നു. എന്നാല്‍ രുചി വ്യത്യാസം തോന്നിയതിനാല്‍ അച്ഛന്‍ ചന്ദ്രന്‍ ചായ കുടിക്കാതിരുന്നതാണ് രക്ഷയായതെന്ന് പൊലീസ് പറഞ്ഞു. പതിനാല് സെന്റ് ഭൂമിയും വീടും കൈവശപ്പെടുത്താനാണ് മകള്‍ ഈ കൊടും ക്രൂരത ചെയ്തതെന്ന് പൊലീസ് പറയുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയത് കഴിച്ച അമ്മ രുഗ്മിണി (58) കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. മകള്‍ ഇന്ദുലേഖയെ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണം പണയം…

Read More
കേരളത്തിലെ ആദിവാസിക്ഷേമം പ്രസ്താവനകളിൽ മാത്രം; അല്ലെന്ന് ബ്രിട്ടാസ് തെളിയിക്കട്ടെയെന്ന് സുരേഷ് ഗോപി രാജ്യസഭയിൽ

കേരളത്തിലെ ആദിവാസിക്ഷേമം പ്രസ്താവനകളിൽ മാത്രം; അല്ലെന്ന് ബ്രിട്ടാസ് തെളിയിക്കട്ടെയെന്ന് സുരേഷ് ഗോപി രാജ്യസഭയിൽ

ന്യൂഡൽഹി: കേരളത്തിലെ ആദിവാസികൾക്കായി രാജ്യസഭയിൽ ശബ്ദമുയർത്തി സുരേഷ് ഗോപി എംപി. താൻ നേരിട്ട് സന്ദർശിച്ച് മനസിലാക്കിയ വസ്തുതകളാണ് സുരേഷ് ഗോപി രാജ്യസഭയിൽ ഉന്നയിച്ചത്. ഇടമലക്കുടിയിലേയും വയനാട്ടിലെ കുളത്തൂർ ഉൾപ്പെടെയുളള ഗോത്രമേഖലയിലെയും കോളനികളിൽ സന്ദർശനം നടത്തിയതും അവിടെ കണ്ടതുമായ യാഥാർത്ഥ്യങ്ങൾ സുരേഷ് ഗോപി സഭയിൽ നിരത്തി. ഇത് സംബന്ധിച്ച യാഥാർത്ഥ്യം കേന്ദ്രസർക്കാരിനെ അറിയിക്കാൻ ട്രൈബൽ കമ്മീഷനെ അയയ്‌ക്കണമെന്ന അഭ്യർത്ഥനയോടെയാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്. വയനാട് പുൽപ്പളളിയിലെ കുളത്തൂർ കോളനിയിലും സമീപത്തുളള നാല് കോളനികളിലും ഗോത്ര വിഭാഗത്തിൽപെട്ടവരും നാട്ടുകാരും ഉൾപ്പെടെ…

Read More
ഐസ്ക്രീം നൽകി എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ്; 47കാരന് 20 വർഷം കഠിന തടവ്

ഐസ്ക്രീം നൽകി എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ്; 47കാരന് 20 വർഷം കഠിന തടവ്

തൃശൂർ‌: എട്ടുവയസുകാരിയെ ഐസ്ക്രീം കാണിച്ച് പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവ്. പാലക്കാട് ആലത്തൂർ സ്വദേശിയായ സെയ്ദ് മുഹമ്മദിനെ (47)യാണ് കുന്നംകുളം സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എം പി ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. 2012 ഡിസംബർ മാസത്തിലാണ് സംഭവം. തളിക്കുളം സ്വദേശിന‌ിയായ പെൺകുട്ടിയെയാണ് പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടതിനെത്തുടർന്ന് വീട്ടുകാർ അടുത്തുള്ള ഹെൽത്ത്…

Read More
ഇട്ടിരിക്കുന്ന ചുരിദാറിനുള്ളിൽ മറ്റൊരു ചുരിദാറും തോളത്ത് ചെറുകുട്ടികളും; ബസ് സ്റ്റാൻഡുകളിലും തിരക്കുള്ള സ്ഥലങ്ങളിലും എത്തുക  മാന്യവസ്ത്രം ധരിച്ച്; വീണ്ടും സജീവമാകുന്ന നാടോടി സ്ത്രീകളുടെ പുതിയ മോഷണരീതി

ഇട്ടിരിക്കുന്ന ചുരിദാറിനുള്ളിൽ മറ്റൊരു ചുരിദാറും തോളത്ത് ചെറുകുട്ടികളും; ബസ് സ്റ്റാൻഡുകളിലും തിരക്കുള്ള സ്ഥലങ്ങളിലും എത്തുക മാന്യവസ്ത്രം ധരിച്ച്; വീണ്ടും സജീവമാകുന്ന നാടോടി സ്ത്രീകളുടെ പുതിയ മോഷണരീതി

ബസ് സ്റ്റാൻഡുകളിലും തിരക്കുള്ള സ്ഥലങ്ങളിലും വീണ്ടും സജീവമായി നാടോടി മോഷണസംഘം. എന്നാൽ പഴയ പോലെ മുഷിഞ്ഞ വസ്ത്രങ്ങൾക്ക് പകരം മാന്യമായ വസ്ത്രങ്ങൾ ധരിച്ചാണ് ഇവർ പലയിടത്തും എത്തുന്നത്. കൈയിൽ മൊബൈൽ ഫോണും ഹൈടെക് ബാഗുകളുമായി ഇറങ്ങുന്ന ഇവരെ തിരിച്ചറിയാൻ പോലും കഴിയില്ല. ചെറുകുട്ടികളെ ഉൾപ്പെടെ കൂടെക്കൂട്ടിയാണ് സംഘം മോഷണത്തിനിറങ്ങുന്നത്. ഇവർ ധരിച്ചിരിക്കുന്ന ചുരിദാറിനുള്ളിൽ മറ്റൊരു ചുരിദാറും ഉണ്ടാകും. മോഷണം കഴിഞ്ഞാലുടൻ ആളൊഴിഞ്ഞ ഭാഗത്തെത്തി മുകളിൽ ധരിച്ച ചുരിദാർ ഊരി മാറ്റും. അതോടെ വസ്ത്രത്തിന്റെ നിറം നോക്കി മോഷ്ടാവിനെ…

Read More
error: Content is protected !!