പത്തനംതിട്ടയിൽ കൗൺസിലിംഗിന് എത്തിയ 17കാരിക്ക് നേരെ ലൈംഗിക അതിക്രമം; വൈദികൻ കസ്റ്റഡിയിൽ
പത്തനംതിട്ട: പത്തനംതിട്ട കൂടലിൽ പോക്സോ കേസിൽ വൈദികൻ കസ്റ്റഡിയിൽ. കൂടൽ ഓർത്തഡോക്സ് പള്ളിയിലെ വികാരി പോണ്ട്സൺ ജോൺ ആണ് പൊലീസ് പിടിയിലായത്. കൗൺസിലിംഗിന് എത്തിയ പെൺകുട്ടിക്ക് നേരെയാണ് വൈദികന്‍ ലൈംഗിക അതിക്രമം കാണിച്ചത്. പത്തനംതിട്ടയിലെ കൂടലിൽ വൈദികന്റെ ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് പതിനേഴുകാരിയായ ഹിന്ദു പെൺകുട്ടിക്കാണ്. കൗണ്‍സിലിങ്ങിനെത്തിയ പെണ്‍കുട്ടിയെ വൈദികൻ പീഡനത്തിനിരയാക്കി എന്നാണ് പരാതി. ഓര്‍ത്തഡോക്‌സ് പള്ളി വികാരി പോണ്ട്‌സണ്‍ ജോണാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് പത്തനംതിട്ട വനിത…

