മൂന്നാം ക്‌ളാസുകാരിയെ ചൂരൽക്കൊണ്ട് അടിച്ചു; അധ്യാപകന് സസ്‌പെൻഷൻ
പത്തനംതിട്ട: പത്തനംതിട്ട ഇടയാറൻമുളയിൽ മൂന്നാം ക്ളാസ് വിദ്യാർഥിനിയെ ചൂരൽ വടികൊണ്ട് അടിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു. എരുമക്കാട് ഗുരുക്കൻകുന്ന് സർക്കാർ എൽപി സ്‌കൂൾ അധ്യാപകൻ ബിനോജിനെതിരെയാണ് നടപടി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് പ്രകാരമാണ് ആറൻമുള പോലീസ് അധ്യാപകനെതിരെ കേസെടുത്ത് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഷാനവാസ് എസ്‌ഐഎസിനോട് മന്ത്രി റിപ്പോർട് തേടിയിരുന്നു. ഇക്കാര്യത്തിലുള്ള എഇഒയുടെ റിപ്പോർട്ടും പോലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് അധ്യാപകന് സസ്‌പെൻഷൻ….

