ഗാര്‍ഹിക വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്ന കാലാവധി അവസാനിച്ചു

ഗാര്‍ഹിക വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്ന കാലാവധി അവസാനിച്ചു

കുവൈത്ത് : കുവൈത്തില്‍ ഗാര്‍ഹിക വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്ന കാലാവധി അവസാനിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു.ജൂലൈ 14 മുതല്‍ സെപ്റ്റംബര്‍ 12 വരെയായിരുന്നു ആനുകൂല്യം ലഭ്യമായത്. ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും നിലവിലെ തൊഴിലുടമയുടെ കൂടെ ജോലി പൂര്‍ത്തിയാക്കിയവര്‍ക്കായിരുന്നു സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിന് അനുമതി നല്‍കിയത്. രാജ്യത്തെ തൊഴില്‍ വിപണിയുടെ വര്‍ധിച്ച ആവശ്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം നടപ്പാക്കിയത്. സര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം ഗാര്‍ഹികതൊഴിലാളികളില്‍ 45 ശതമാനവും ഇന്ത്യക്കാരാണ്. വീട്ടുജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന്…

Read More
ഹജ്ജിനിടെ മരിച്ച ഉപ്പയുടെ ഖബറിനരികെ  മക്കയിൽ വാഹനാപകടത്തിൽ മരിച്ച മകനും അന്ത്യവിശ്രമം

ഹജ്ജിനിടെ മരിച്ച ഉപ്പയുടെ ഖബറിനരികെ മക്കയിൽ വാഹനാപകടത്തിൽ മരിച്ച മകനും അന്ത്യവിശ്രമം

മക്ക: ഇക്കഴിഞ്ഞ വ്യാഴാഴ്ച ത്വാഇഫിൽ നിന്നും 200 കിലോമീറ്റർ അകലെ റിദ് വാനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് റിയാസിന്റെ മൃതദേഹം മക്കയിൽ ഖബറടക്കി. ഇക്കഴിഞ്ഞ ഹജ്ജ് കർമത്തിനിടെ മിനയിൽ വെച്ച് കാണാതാവുകയും ശേഷം മരിച്ചെന്ന് കണ്ടെത്തുകയും ചെയ്ത ഇദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് മാസ്റ്ററുടെ ഖബറിനടുത്തായി ജന്നത്തുൽ മഹല്ല മഖ്‌ബറയിൽ തന്നെയാണ് കുടുംബത്തിന്റെ ആഗ്രഹപ്രകാരം റിയാസിന്റെയും മൃതദേഹം ഖബറടക്കിയത്. പിതാവിന്റെ ഖബറടക്കത്തിനായി കുവൈത്തിൽനിന്ന് കുടുംബസമേതം എത്തിയതായിരുന്നു മക്കളായ റിയാസും സഹോദരൻ സൽമാനും….

Read More
യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാൻ നൂറ അൽ മത്‌റൂഷി

യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാൻ നൂറ അൽ മത്‌റൂഷി

അബുദാബി: യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാനൊരുങ്ങി നൂറ അൽ മത്‌റൂഷി. (Noora Al Matrushi became UAE’s first female astronaut) നൂറയും സംഘവും അടുത്ത വർഷം ബഹിരാകാശത്തേക്ക് യാത്ര തിരിക്കും. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ആണ് യുഎഇയുടെ ഏറ്റവും പുതിയ ദൗത്യത്തെ കുറിച്ച് പ്രഖ്യാപിച്ചത്. ദുബായിലെ മുഹമ്മദ് ബിൻ റഷീദ് സ്‌പേസ് സെന്ററിൽ നടന്ന യോഗത്തിന് ശേഷമാണ് അദ്ദേഹം എക്‌സ് പ്ളാറ്റുഫോഫോം വഴി പ്രഖ്യാപനം…

Read More
ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരായ ക്യൂഗെറ്റ് വോളന്റീയർമാർ

ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരായ ക്യൂഗെറ്റ് വോളന്റീയർമാർ

ഫിഫ വേൾഡ് കപ്പിലെ ക്യൂഗെറ്റ് വോളന്റീയർമാർ; (ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരും) ഇന്ത്യൻ എംബസിയുടെ കീഴിലുള്ള “ഇന്ത്യൻ ബിസിനസ്സ് പ്രൊഫഷണൽ കൗൺസിലിൽ”(IBPC ) രജിസ്റ്റർ ചെയ്തിട്ടുള്ള സാമൂഹ്യസാംസ്‌കാരിക പ്രൊഫഷണൽ സംഘടനയാണ് ക്യൂഗെറ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തൃശൂർ ഗവർമെന്റ് എഞ്ചി: കോളേജിന്റെ Government Engineering College Thrissur (കേരളം, ഇന്ത്യ ) ഖത്തർ ഘടകം. ഇന്ത്യയിലേയും മറ്റു വിദേശരാജ്യങ്ങളിലേയും സാമൂഹ്യ സാങ്കേതികരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അറുപതിലേറെ വർഷം പാരമ്പര്യമുള്ളതും കേരളത്തിൽ ഏറ്റവും പ്രസിദ്ധി ആർജ്ജിച്ചതിൽ ഒന്നുമായ തൃശൂർ…

Read More
ഒരു കണ്ണുമായി ആണ്‍കുഞ്ഞ് പിറന്നു; ഏഴ് മണിക്കൂറിന് ശേഷം മരണവും; അത്യപൂർവ സംഭവമെന്ന് ഡോക്ടർമാർ

ഒരു കണ്ണുമായി ആണ്‍കുഞ്ഞ് പിറന്നു; ഏഴ് മണിക്കൂറിന് ശേഷം മരണവും; അത്യപൂർവ സംഭവമെന്ന് ഡോക്ടർമാർ

യെമന്‍: ഒരു കണ്ണുമായി ആൺ കുഞ്ഞ് ജനിച്ചു. ഒരു ഐ സോക്കറ്റും ഒറ്റ ഒപ്റ്റക്കല്‍ നെര്‍വുമായാണ് ആണ്‍കുഞ്ഞ് ജനിച്ചതെന്ന് കുട്ടിയുടെ ചിത്രം പങ്കുവെച്ച് യെമനി മാധ്യമപ്രവര്‍ത്തകന്‍ കരീം സരായ് കുറിച്ചു. ലോകത്തില്‍ തന്നെ അത്യപൂര്‍വ്വമായ സംഭവമാണിതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. യെമനിലെ അല്‍ ബയ്ഡ ഗവര്‍ണറേറ്റിലെ ആശുപത്രിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. ജനിച്ച് ഏഴ് മണിക്കൂറിന് ശേഷം കുഞ്ഞ് മരണപ്പെട്ടു. അഞ്ച് നൂറ്റാണ്ടിനിടെ ലോകത്ത് ആകെ ഇത്തരത്തില്‍ ആറ് കേസുകള്‍…

Read More
പുറത്തെ ശത്രുവിനെക്കാൾ അപകടകാരി അകത്തെ ശത്രു; എം.എം അക്ബറും സക്കീർ നായിക്കും വഹാബി തീവ്രവാദികളെന്ന് റഹ്‌മത്തുള്ള ഖാസിമി

പുറത്തെ ശത്രുവിനെക്കാൾ അപകടകാരി അകത്തെ ശത്രു; എം.എം അക്ബറും സക്കീർ നായിക്കും വഹാബി തീവ്രവാദികളെന്ന് റഹ്‌മത്തുള്ള ഖാസിമി

വഹാബികൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇ.കെ.സുന്നി വിഭാഗം നേതാവും മതപ്രഭാഷകനുമായ റഹ്മത്തുള്ള ഖാസിമി. പുറത്തെ ശത്രുവിനെക്കാൾ അപകടകാരി അകത്തെ ശത്രുവാണെന്ന് റഹ്മത്തുള്ള ഖാസിമി പറയുന്നു. കേരളത്തിൽ എംഎം അക്ബറും, ഇന്ത്യയിൽ സാക്കിർ നായിക്കുമാണ് വർഗീയത വളർത്തിയത്. ഇവർ വഹാബികളാണെന്നും ഖാസിമി പറയുന്നു. ‘ഇസ്ലാമിന്റെ മുഖം ഏറ്റവും വികൃതമാക്കിയവരാണ് തീവ്രവാദികൾ. ലോകത്തുള്ള എല്ലാ തീവ്രവാദ സംഘടനകളും വഹാബികളുടേതാണ്. ഇന്ത്യയിൽ അൽ-ഖ്വയ്ദയും, ജെയ്ഷ്-ഇ-മുഹമ്മദും എല്ലാം സ്ഥാപിച്ചത് വഹാബികളാണ്. അവരാണ് 90കളിൽ ഇന്ത്യൻ വിമാനം കാണ്ഡഹാറിലേക്ക് റാഞ്ചിക്കൊണ്ടു പോയത്. ജയ്ഷ് ഇ മുഹമ്മദാണ്…

Read More
അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി

ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള (International Flights) വിലക്ക് 2022 ജനുവരി 31 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷന്റേതാണ് (DGCA) തീരുമാനം. എന്നാൽ കാർഗോ വിമാനങ്ങൾക്കും (Cargo Flights) പ്രത്യേക അനുമതിയോടെയുള്ള അന്താരാഷ്ട്ര സർവീസുകൾക്കും (International flight service) വിലക്കില്ല. ജനുവരി 31 അർധരാത്രി വരെയാണ് വിലക്ക്. രാജ്യത്ത് കൊവിഡ് വ്യാപനം എല്ലാ സംസ്ഥാനങ്ങളിലും നിയന്ത്രണ വിധേയമാകുന്ന പശ്ചാത്തലത്തിൽ ഡിസംബർ 15 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ ആലോചിച്ചിരുന്നു….

Read More
രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാൾ കൊറോണ ബാധിതനായതിന് ശേഷം ദുബായിൽ സന്ദർശനം നടത്തിയെന്ന് റിപ്പോർട്ട്

രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാൾ കൊറോണ ബാധിതനായതിന് ശേഷം ദുബായിൽ സന്ദർശനം നടത്തിയെന്ന് റിപ്പോർട്ട്

രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാൾ കൊറോണ ബാധിതനായതിന് ശേഷം ദുബായിൽ സന്ദർശനം നടത്തിയെന്ന് റിപ്പോർട്ട്.രാജ്യത്തെ ആദ്യത്തെ രണ്ട് ഒമിക്രോൺ കേസുകളിൽ ഒരാളായ 66 കാരനാണ് നവംബർ 20 ന് രാജ്യത്ത് എത്തി ഏഴ് ദിവസത്തിന് ശേഷം ഒരു വിമാനത്തിൽ ദുബായിലേക്ക് പോയതായി കണ്ടെത്തിയത്. നവംബർ 20 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന ബെംഗളൂരു വിമാനത്താവളത്തിലെത്തിയാൾ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് എത്തിയത്. തുടർന്ന് അതേ ദിവസം തന്നെ ഒരു ഹോട്ടലിൽ നടത്തിയ പരിശോധനയിൽ നിന്ന് ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ചു. സ്വകാര്യ ലാബിൽ…

Read More
Back To Top
error: Content is protected !!