പശുവിനെ വെടിവെച്ചു കൊന്ന് ഇറച്ചിവിറ്റ യുട്യൂബർ ഇറച്ചിക്കറി വിതരണം ചെയ്തത് പോലീസ് സ്റ്റേഷനിലും !
കടയ്ക്കൽ: ഓയിൽപാം എസ്റ്റേറ്റിൽ മേയാൻ വിട്ട ഗർഭിണിയായ പശുവിനെ വെടിവച്ചു കൊന്ന കേസില്‍ അറസ്റ്റിലായ യുട്യൂബർ ഇറച്ചിക്കറി വച്ച് പൊലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ വിതരണം ചെയ്തിരുന്നു. കടയ്ക്കൽ ഫയർ സ്റ്റേഷൻ, കടയ്ക്കൽ ഉൾപ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ മ്ലാവ്, ആട് എന്നിവയുടെ ഇറച്ചി ആണെന്നു പറഞ്ഞ് വിതരണം ചെയ്ത ശേഷം ദൃശ്യം ട്യൂബിൽ കൂടി പുറത്ത് വിട്ടിരുന്നു. ചിതറ ഐരക്കുഴി രജീഫ് (റെജി-35) ആണ് അറസ്റ്റിലായത്. ഏരൂരില്‍ ഓയില്‍പാം എസ്റ്റേറ്റില്‍ നിന്ന് മൃഗങ്ങളെ വെടിവച്ച്…

