Headlines
‘ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ  പണം നൽകിയത് ടവ്വലിൽ പൊതിഞ്ഞ്’; കെ സുരേന്ദ്രൻ  ഹോട്ടല്‍ മുറിയില്‍ വെച്ച് നല്‍കിയ പണം താന്‍ നേരിട്ടുകണ്ടുവെന്ന് പ്രസീത അഴീക്കോട്

‘ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ പണം നൽകിയത് ടവ്വലിൽ പൊതിഞ്ഞ്’; കെ സുരേന്ദ്രൻ ഹോട്ടല്‍ മുറിയില്‍ വെച്ച് നല്‍കിയ പണം താന്‍ നേരിട്ടുകണ്ടുവെന്ന് പ്രസീത അഴീക്കോട്

കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ തെരഞ്ഞെടുപ്പ് കോഴക്കേസിൽ നിർണായക വഴിത്തിരിവ്. ഹോട്ടൽ മുറിയിൽ വെച്ച് സുരേന്ദ്രൻ ജാനുവിന് നൽകിയ പണം താൻ നേരിട്ടുകണ്ടുവെന്ന് ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് മൊഴി നൽകി. നേരത്തേ പണം കൈമാറുന്നത് താൻ കണ്ടെന്ന് പറയാൻ ഇവർ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ ക്രൈംബ്രാഞ്ചിന് മുന്നിലാണ് പ്രസീത മൊഴി മാറ്റിയത്. ക്രൈബ്രാഞ്ചിന് നൽകിയ മൊഴിയുടെ വിശദാംശങ്ങളാണ് പ്രസീത വെളിപ്പെടുത്തുന്നത്. ടവ്വലിൽ പൊതിഞ്ഞ നിലയിലായിരുന്നു പണം എന്നാണ് പ്രസീത പറയുന്നത്.’ജാനുവിനെ കാണാനായി…

Read More
അവിഷിത്ത് വിവാദത്തിൽ  വീണ ജോർജും ഏഷ്യാനെറ്റ് ന്യൂസും നേർക്കുനേർ, പൊളിയുന്നത് ആരുടെ വാദങ്ങൾ?

അവിഷിത്ത് വിവാദത്തിൽ വീണ ജോർജും ഏഷ്യാനെറ്റ് ന്യൂസും നേർക്കുനേർ, പൊളിയുന്നത് ആരുടെ വാദങ്ങൾ?

അവിഷിത്ത് വിവാദത്തിൽ ആരോഗ്യമന്ത്രി വീണ ജോർജും ഏഷ്യാനെറ്റ് ന്യൂസും നേർക്കുനേർ. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ ഉള്‍പ്പെട്ട കെ.ആർ.അവിഷിത്തിന്റെ നിയമനം സംബന്ധിച്ച് താൻ പറയാത്തത് പറഞ്ഞു എന്ന വീണ ജോർജിൻറെ വാദങ്ങളെ ഏഷ്യാനെറ്റ് ലേഖകൻ ചോദ്യം ചെയ്തു. ഈ മാസം ആദ്യം വ്യക്തിപരമായ കാരണങ്ങളാൽ അവിഷിത്ത് ജോലിയിൽനിന്ന് ഒഴിവായതായി മന്ത്രി പറഞ്ഞു എന്ന വാർത്തയോടായിരുന്നു വീണ ജോർജിൻറെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിനെ പേരെടുത്ത പറഞ്ഞുകൊണ്ടാണ് മന്ത്രി വിമർശിച്ചത് ഏഷ്യാനെറ്റ് ആപ്തവാക്യം നേരോടെ നിർഭയം നിരന്തരം എടുത്തു പറഞ്ഞ്…

Read More
കേരളത്തിലെ ആദിവാസിക്ഷേമം പ്രസ്താവനകളിൽ മാത്രം; അല്ലെന്ന് ബ്രിട്ടാസ് തെളിയിക്കട്ടെയെന്ന് സുരേഷ് ഗോപി രാജ്യസഭയിൽ

കേരളത്തിലെ ആദിവാസിക്ഷേമം പ്രസ്താവനകളിൽ മാത്രം; അല്ലെന്ന് ബ്രിട്ടാസ് തെളിയിക്കട്ടെയെന്ന് സുരേഷ് ഗോപി രാജ്യസഭയിൽ

ന്യൂഡൽഹി: കേരളത്തിലെ ആദിവാസികൾക്കായി രാജ്യസഭയിൽ ശബ്ദമുയർത്തി സുരേഷ് ഗോപി എംപി. താൻ നേരിട്ട് സന്ദർശിച്ച് മനസിലാക്കിയ വസ്തുതകളാണ് സുരേഷ് ഗോപി രാജ്യസഭയിൽ ഉന്നയിച്ചത്. ഇടമലക്കുടിയിലേയും വയനാട്ടിലെ കുളത്തൂർ ഉൾപ്പെടെയുളള ഗോത്രമേഖലയിലെയും കോളനികളിൽ സന്ദർശനം നടത്തിയതും അവിടെ കണ്ടതുമായ യാഥാർത്ഥ്യങ്ങൾ സുരേഷ് ഗോപി സഭയിൽ നിരത്തി. ഇത് സംബന്ധിച്ച യാഥാർത്ഥ്യം കേന്ദ്രസർക്കാരിനെ അറിയിക്കാൻ ട്രൈബൽ കമ്മീഷനെ അയയ്‌ക്കണമെന്ന അഭ്യർത്ഥനയോടെയാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്. വയനാട് പുൽപ്പളളിയിലെ കുളത്തൂർ കോളനിയിലും സമീപത്തുളള നാല് കോളനികളിലും ഗോത്ര വിഭാഗത്തിൽപെട്ടവരും നാട്ടുകാരും ഉൾപ്പെടെ…

Read More
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ പരിപാടി ബഹിഷ്‌കരിച്ച് ലീഗ് പ്രതിഷേധം

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ പരിപാടി ബഹിഷ്‌കരിച്ച് ലീഗ് പ്രതിഷേധം

കല്‍പ്പറ്റ: വയനാട്ടില്‍ യു.ഡി.എഫിനുള്ളില്‍ കോണ്‍ഗ്രസ് – മുസ്ലിം ലീഗ്  തര്‍ക്കം മുറുകിയതോടെ പരസ്യപ്രതിഷേധവുമായി ലീഗ് രംഗത്ത്. കണിയാമ്പറ്റ പഞ്ചായത്തിലെ സി.ഡി.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിലുണ്ടായ (UDF) തര്‍ക്കത്തെ തുടര്‍ന്ന് രാഹുല്‍ഗാന്ധി എം.പിയുടെ (Rahul Gandhi MP) പൊതുപരിപാടി മുസ്ലീം ലീഗ് (Muslim League) ബഹിഷ്‌കരിച്ചു. ചൊവ്വാഴ്ച ചുണ്ടക്കര-അരിഞ്ചേര്‍മല-ചുണ്ടക്കുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം രാഹുല്‍ഗാന്ധി എം.പിയായിരുന്നു. ഈ ചടങ്ങിലേക്ക് പക്ഷേ മുസ്ലീംലീഗിന്റെ നേതാക്കളടക്കം ആരും തന്നെ എത്തിച്ചേര്‍ന്നില്ല. കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലീംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പഞ്ചായത്തില്‍ യു.ഡി.എഫിനുള്ളില്‍ ഭിന്നത…

Read More
‘ദൈവമാക്കാൻ’ 15000 മുതൽ 25000 വരെ; വയനാട്ടിൽ ജ്യോത്സ്യനെ കേന്ദ്രീകരിച്ച് അന്വേഷണം

‘ദൈവമാക്കാൻ’ 15000 മുതൽ 25000 വരെ; വയനാട്ടിൽ ജ്യോത്സ്യനെ കേന്ദ്രീകരിച്ച് അന്വേഷണം

വയനാട് കാട്ടിക്കുളം പനവലിയിൽ അന്ധവിശ്വാസത്തെത്തുടർന്ന് ആദിവാസി വിദ്യാർത്ഥിനിയുടെ പഠനം മുടക്കിയ സംഭവത്തിൽ ജ്യോത്സ്യനെ കേന്ദ്രീകരിച്ച് അന്വേഷണം. സമാനമായ 50ലധികം പൂജകൾ ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പല കാര്യങ്ങളും നോക്കിയാണ് അപ്പപ്പാറയിലെ മുത്തുസ്വാമി എന്ന ജ്യോത്സ്യൻ പൂജ നടത്തുക. fraud-astrologer  ആദിവാസികൾക്കിടയിലെ പ്രധാന ജ്യോത്സ്യനാണ് ഇയാൾ. ഓരോ പൂജയ്ക്കും വാങ്ങുന്നത് 15,000 മുതൽ 25,000 രൂപ വരെയാണ്. കൂടാതെ മറ്റ് പൂജകളുമുണ്ട്. ഈ പൂജയ്ക്കും പണം ഈടാക്കും. ഇത്തരം പൂജകൾ കുട്ടികളെ പഠിപ്പിക്കും. പരാതിയുമായി ഇതുവരെ ആരും…

Read More
സംസ്ഥാനത്ത് ഇന്ന് 5797 പേര്‍ക്ക് കൊവിഡ്; ടി പി ആർ 12.68 %, 19 മരണം

സംസ്ഥാനത്ത് ഇന്ന് 5797 പേര്‍ക്ക് കൊവിഡ്; ടി പി ആർ 12.68 %, 19 മരണം

കേരളത്തില്‍ 5797 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര്‍ 389, കണ്ണൂര്‍ 319, കൊല്ലം 311, മലപ്പുറം 267, പത്തനംതിട്ട 266, ആലപ്പുഴ 264, പാലക്കാട് 222, ഇടുക്കി 153, കാസര്‍ഗോഡ് 116, വയനാട് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,691 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ…

Read More
error: Content is protected !!